ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ (Social Media) പഠന ഗ്രൂപ്പില്‍ അധ്യാപികയുടെ കിടപ്പറ ദൃശ്യങ്ങള്‍ (Sex Tape). സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. അമേരിക്കയിലെ (America) ഓഹിയോയിലാണ് സംഭവം. 200ഓളം വിദ്യാര്‍ഥികളുള്ള ഗ്രൂപ്പിലാണ് അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങള്‍ എത്തിയത്. അധ്യാപികയും കാമുകനും ഉള്‍പ്പെടുന്ന സ്വകാര്യ ദൃശ്യങ്ങള്‍ – അധ്യാപികയുടെ മൊബൈല്‍ഫോണില്‍ നിന്ന് ലീക്കാകുയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 7-ന് ക്ലീവ്‌ലാന്‍ഡിലെ ജിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പിലേക്കാണ് ഈ ദൃശ്യങ്ങള്‍ അധ്യാപികയുടെ മൊബൈല്‍ നമ്ബരില്‍നിന്ന് അയച്ചുനല്‍കിയ നിലയില്‍ കണ്ടെത്തിയത്.

പ്രാദേശിക വാര്‍ത്താ ശൃംഖലയായ ഡബ്ല്യുകെവൈസി റിപ്പോര്‍ട്ട് പ്രകാരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫെബ്രുവരി 15-ന് ഈ വിഷയം പോലീസിനെ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപികയ്ക്കെതിരെ നിലവില്‍ കേസെടുത്തിട്ടില്ല. എന്നാല്‍ ക്ലീവ്‌ലാന്‍ഡ് പോലീസ് സെക്‌സ് ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവ് സംഘം സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്ന് അധികൃതര്‍ Cleveland.com-നോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂളില്‍നിന്ന് പുറത്താക്കിയതായി ക്ലീവ്‌ലാന്‍ഡ് മെട്രോപൊളിറ്റന്‍ സ്കൂള്‍ ഡിസ്ട്രിക്റ്റ് വക്താവ് തോമസ് ഒട്ട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ അധ്യാപിക വിദ്യാര്‍ഥികളുമായി ഇടപെടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ സ്വകാര്യ മൊബൈല്‍ ഫോണില്‍ കിടപ്പറ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നതായി അധ്യാപിക സമ്മതിച്ചു, എന്നാല്‍ താന്‍ അത് ആര്‍ക്കും ബോധപൂര്‍വ്വം അയച്ചുനല്‍കിയിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു.

അധ്യാപികയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ പ്രാദേശിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. “ആരെങ്കിലും ശ്രദ്ധിക്കാത്ത ഫോണിലേക്ക് പ്രവേശനം ഉണ്ടെങ്കില്‍, ഒരാളുടെ പാസ്‌കോഡ് ക്യാപ്‌ചര്‍ ചെയ്യുന്നത് വളരെ എളുപ്പമാണ്,” ഒരു ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടിംഗ് ടീമായ ട്രസ്റ്റഡ് സെക്കിന്റെ അലക്‌സ് ഹാമര്‍സ്റ്റോണ്‍ പറഞ്ഞു. “ആര്‍ക്കെങ്കിലും ദുരുദ്ദേശ്യമുണ്ടെങ്കില്‍, നിങ്ങളുടെ ഫോണിലേക്ക് ആക്‌സസ് ലഭിക്കുമ്ബോള്‍ അവര്‍ ആദ്യം ചെയ്യുന്നത് നിങ്ങളുടെ ചിത്രങ്ങള്‍ പരിശോധിക്കുക എന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് ഒരു സ്വകാര്യ ഫോള്‍ഡര്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും, അതില്‍ എന്താണ് ഉള്ളതെന്ന് കാണുകയും ചെയ്യും.”

അതേസമയം വിദ്യാര്‍ഥികളുടെ ഗ്രൂപ്പില്‍ അധ്യാപികയുടെ സ്വകാര്യദൃശ്യങ്ങള്‍ അയച്ചുനല്‍കിയ സംഭവം രക്ഷിതാക്കളെ രോഷാകുലരാക്കി – ഇത് അബദ്ധത്തില്‍ സംഭവിച്ചതാകില്ലെന്നാണ് അവര്‍ പറയുന്നത്. “ഒരു രക്ഷിതാവ് എന്ന നിലയില്‍ ഇത് ഭയാനകമാണ്,” സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ കെന്‍ ട്രംപ് ഫോക്സ് 8-നോട് പറഞ്ഞു. “കുട്ടികള്‍ക്ക് മാതൃകയായിരിക്കേണ്ടവരില്‍നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. വീഡിയോ എങ്ങനെ പങ്കിട്ടു എന്നത് പ്രശ്നമല്ല. അത് അവിടെ ഉണ്ടാകാന്‍ പാടില്ലായിരുന്നു, ഇത് ആദ്യമായി കാണുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണം”.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക