ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് തടഞ്ഞുവെച്ചു. ഷാരൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ഷാര്‍ജയിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് ഷാരൂഖ് സ്വകാര്യ ജെറ്റില്‍ മുംബൈയിലെത്തിയത്. ഷാരൂഖിന്റെ കൂടെയുണ്ടായിരുന്നവരുടെ ബാഗില്‍നിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാരൂഖിനെ തടഞ്ഞത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം സമയമാണ് ഷാരൂഖിന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക