കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തിയതിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. മുടികൊഴിച്ചിലിനായി ചികിത്സ തേടിയ ഡോക്ടര്‍ക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വച്ചാണ് പ്രശാന്ത് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മുടികൊഴിച്ചില്‍ മാറാന്‍ 2014 മുതല്‍ മരുന്ന് കഴിക്കുന്നതായി ആണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ചെറിയ മുടി കൊഴിച്ചിലുമായാണ് യുവാവ് ആദ്യം ക്ലിനിക്കിനെ സമീപിച്ചിരുന്നത്. മരുന്ന് നല്‍കിയപ്പോള്‍ ആദ്യം കുറച്ച്‌ മുടി കൊഴിയുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍, മൂക്കിലെ രോമങ്ങള്‍ മുതല്‍ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ് എന്ന് കുടുംബം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിപ്പെട്ടിട്ടും ഡോക്ടറുടെ സമീപനം ശരിയല്ലെന്നും പലതവണ ഡോക്ടറെ കണ്ടെങ്കിലും മരുന്ന് നല്‍കി മടക്കി അയക്കുകയാണ് ചെയ്തത് എന്നും കുടുംബം ആരോപിക്കുന്നു. ഇനി ഇത് ശരിയാവുമെന്ന് പ്രതീക്ഷയില്ല. അതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിലുള്ളത്. മുടികൊഴിച്ചില്‍ കാരണം വിവാഹ ആലോചനകള്‍ മുടങ്ങിയിരുന്നു. മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകര്‍ഷതാബോധം കാരണം ആളുകള്‍ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്ന് യുവാവിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക