പാലാ നഗരസഭാ ചെയർമാൻ ആൻറ്റോ ജോസ് പടിഞ്ഞാറേക്കര ഉൾപ്പെടെ കേരളത്തിലെ 16 നഗരസഭാ അധ്യക്ഷൻ മാരെ തദ്ദേശസ്വയംഭരണ വകുപ്പ് പൂനെയ്ക്ക് അയക്കുന്നു. പൂനയിലെ യശ്വന്ത് ചവാൻ ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷൻ കേന്ദ്രത്തിൽ 17 മുതൽ 21 വരെ നടക്കുന്ന പരിശീലന പരിപാടിയിലാണ് ഇവർ പങ്കെടുക്കേണ്ടത്. ഭരണം മെച്ചപ്പെടുത്തുവാനുള്ള പരിശീലനാർത്ഥമാണ് ടിക്കറ്റ് ചിലവ് ഉൾപ്പെടെ വഹിച്ച് തദ്ദേശ വകുപ്പ് ഭരണാധികാരികളെ പരിശീലനത്തിന് അയക്കുന്നത്.

മികച്ച ഭരണനിർവഹണത്തിൽ പരിശീലനം നൽകാൻ നടത്തുന്ന ദേശീയ ശിൽപ്പശാലയിൽ ആണ് ഇവർ പങ്കെടുക്കേണ്ടത്. കേരളത്തിലെ 87 നഗരസഭകളിൽ 16 നഗരസഭകളുടെ അധ്യക്ഷൻ മാർക്കാണ് ഇത്തരത്തിൽ പരിശീലനം ഏർപ്പെടുത്തുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉൾപ്പെടെ നഗര ഭരണം കാര്യക്ഷമമാക്കാൻ ഉതകുന്ന വിവിധ വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം നൽകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണ നിർവഹണം കാര്യക്ഷമമാക്കുക എന്നതാണ് ശില്പശാലയുടെ ഉദ്ദേശലക്ഷ്യം എന്ന് അറിയാൻ കഴിയുന്നു. മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പാലാ നഗരസഭ നിരന്തര വിമർശനത്തിനു വിധേയമായിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഭീമമായ പിഴയും നഗരസഭയ്ക്ക് ചുമത്തിയിരുന്നു. മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനമില്ലാത്തതിനാൽ നഗരസഭാ കാര്യാലയത്തിന്റ് പുറകിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടി ഇടേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. നഗരസഭ പൊതു ടോയ്‌ലറ്റുകളുടെ ഉൾപ്പെടെ സ്ഥിതി ശോചനീയമാണ്. പുതുക്കിപ്പണിത ടോയ്‌ലറ്റുകൾ പോലും പലയിടത്തും ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്.

എന്നാൽ കാലാവധി തീരാൻ ഒരു മാസത്തോളം മാത്രം ബാക്കിയുള്ളപ്പോഴാണ് പാലാ നഗരസഭാ പിതാവിന് ഇത്തരമൊരു പരിശീലനത്തിൽ പങ്കെടുക്കേണ്ടി വരുന്നത്. മുന്നണി ധാരണപ്രകാരം ഡിസംബർ മാസം അദ്ദേഹം പടിയിറങ്ങി സിപിഎം പ്രതിനിധിക്ക് അധ്യക്ഷസ്ഥാനം കൈമാറേണ്ടതാണ്. അധികാര കൈമാറ്റം സംബന്ധിച്ചും പാലാ നഗരസഭയിലെ ഭരണമുന്നണിയിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക