മാതളം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ധാരാളം പോഷകഗുണങ്ങള്‍ മാതളത്തില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ദിവസവും ഒരു ഗ്ലാസ് മാതളം ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് അകറ്റാനും മികച്ചതാണ്.

മാതളനാരങ്ങയ്‌ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നും അടുത്തിടെ നടത്തില്‍ പഠനത്തില്‍ പറയുന്നു. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതാണ് സെക്‌സ് ഡ്രൈവ് കുറയാനുള്ള മെഡിക്കല്‍ കാരണങ്ങളിലൊന്ന്. എഡിൻബര്‍ഗിലെ ക്വീൻ മാര്‍ഗരറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച്‌ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. 21 നും 64 നും ഇടയില്‍ പ്രായമുള്ള 58 പുരുഷന്മാരിലാണ് പഠനം നടത്തിയത്. സ്ത്രീകള്‍ പതിവായി മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിനൊപ്പം സെക്‌സ് ഡ്രൈവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക