
ഇലക്‌ട്രിക് വാഹനങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര നടത്തി വരുന്നത്. ഇതിനോടകം പുതിയ നിരവധി ഇവികളുടെ പ്രഖ്യാപനവും കമ്ബനി നടത്തിയിട്ടുണ്ട്. ഇപ്പോള്‍ കരുത്തുറ്റ ഇലക്‌ട്രിക് എസ്‍യുവികള്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് നല്‍കാന്‍ കഴിയുന്ന നിക്ഷേപകരെ കമ്ബനി തേടുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കാന്‍ പോകുന്ന എസ്‍യുവി 400 ഇവി കമ്ബനി വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തങ്ങളുടെ ഇലക്‌ട്രിക് വാഹനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി 500 മില്ല്യണ്‍ ഡോളര്‍( ഏകദേശം 4.048 കോടി കോടി രൂപ) സമാഹരിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.
ഒരു ദീര്‍ഘകാല ആഗോള നിക്ഷേപകനെ കണ്ടെത്താന്‍ കാര്‍ നിര്‍മ്മാതാവ് ചര്‍ച്ചയിലാണെന്നാണ് വാര്‍ത്താ എജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി, ആഗോള ഗ്രീന്‍ ഫണ്ടുകളായും സ്വകാര്യ ഓഹരി സ്ഥാപനങ്ങളുമായും പ്രാരംഭ ചര്‍ച്ചകളിലാണ് മഹീന്ദ്ര. റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ചില നിക്ഷേപകര്‍ ഏകദേശം 800 മില്ല്യന്‍ ഡോളര്‍ ഫണ്ട് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ നിലവില്‍ വലിയ ഒരു ഓഹരി നല്‍കാന്‍ മഹീന്ദ്ര തയ്യാറല്ല.