ആലുവ: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ പുരോ​ഗമിക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ സുരക്ഷാ മുൻകരുതൽ വൈറലാകുന്നു. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങള്‍ പ്രതീക്ഷിച്ച്‌ രംഗത്ത് ഇറങ്ങിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായാണ് ഹെല്‍മറ്റ് ഇട്ടാണ് വണ്ടിയോടിക്കുന്നത്.

വ്യാപക അക്രമം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങള്‍ . പലയിടത്തും കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂര്‍ ,കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത് .

കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച്‌ മറ്റൊരു കെ എസ് ആര്‍ ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.സിവില്‍ സ്റ്റേഷനു സമീപത്തെ കല്ലേറില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ശശിക്ക് കണ്ണിനു പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിയില്‍ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.

കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കല്ലേറ് ഉണ്ടായി . ഉളിയില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്.ഡ്രൈവര്‍ ധര്‍മ്മടം സ്വദേശി രതീഷിന് പരിക്കേറ്റു . ഇവിടെ ഒരു കാറും എറിഞ്ഞ് തകര്‍ത്തു. വളപട്ടണം പാലത്തിന് സമീപം കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ് ഉണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത് .വളപട്ടണത്ത് അനഖ എന്ന 15 വയസുകാരിക്ക് കല്ലേറില്‍ പരിക്ക്. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു . പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്

തിരുവനന്തപുരത്ത് മൂന്നിടത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി . കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത് . ബൈക്കില്‍ വന്ന രണ്ടുപേര്‍ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു . ബസ്സിന്റെ മുന്നിലും പിന്നിലും കല്ലെറിഞ്ഞു . ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായി ഡ്രൈവര്‍. തിരുവനന്തപുരം കല്ലറ – മൈലമൂട് സുമതി വളവില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറുണ്ടായി . കാട്ടാക്കട അഞ്ചുതെങ്ങ് മൂഡില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറ്. അരുമാനൂരില്‍ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിരുവനന്തപുരം കുമരി ചന്തയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. എയര്‍പോര്‍ട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക