5008 ജൂനിയര്‍ അസോസിയേറ്റ് (Customer Support & Sales)തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ചു തുടങ്ങാം. എസ്ബിഐ വെബ്‌സൈറ്റിന്റെ കരിയര്‍ പോര്‍ട്ടലായ http://sbi.co.in അല്ലെങ്കില്‍ http://ibpsonline.ibps.in എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 27 ആണ് അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയ്യതി.

യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്ബിഐ രാജ്യത്തുടനീളം പ്രസ്തുത തസ്തികയിലേക്ക് 5008 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തത്. 20 നും 28 നും ഇടയിലാണ് പ്രായപരിധി. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും തതുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി (ഐഡിഡി) സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 നവംബര്‍ 30-നോ അതിനുമുമ്ബോ വിജയിക്കുന്നവരായിരിക്കണം.

ഓണ്‍ലൈന്‍ പരീക്ഷയും (പ്രിലിമിനറി & മെയിന്‍ പരീക്ഷയും) തിരഞ്ഞെടുത്ത പ്രാദേശിക ഭാഷയുടെ പരീക്ഷയും ഉള്‍പ്പെടുന്നതാണ് സെലക്ഷന്‍ പ്രക്രിയ. 100 മാര്‍ക്കിന്റെ ഒബ്‌ജക്ടീവ് പരീക്ഷ അടങ്ങുന്ന പ്രിലിമിനറി പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. നെഗറ്റീവ് മാര്‍ക്കിങ് രീതിയിലായിരിക്കും പ്രിലിമിനറി. ചോദ്യത്തിന് നല്‍കിയിട്ടുള്ള മാര്‍ക്കിന്റെ 1/4 ആണ് നെഗറ്റീവ് മാര്‍ക്ക്.

അപേക്ഷാ ഫീസ്

General/OBC/EWS വിഭാഗത്തിള്‍ ഉള്‍പ്പെടുന്ന അപേക്ഷകര്‍ക്ക് 750 രൂപയാണ് അപ്ലിക്കേഷന്‍ ഫീസ്. SC/ ST/ PwBD/ DESM വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളെ അപ്ലിക്കേഷന്‍ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക