പാമ്ബിനെ കാണുമ്ബോള്‍ തന്നെ ഓടിമറയുന്നവരാണ് ഭൂരിഭാഗം ആളുകളും. അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് എല്ലാവരും കണ്ടത്. ഇപ്പോള്‍ സമാനമായ മറ്റൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയെ അമ്ബരിപ്പിക്കുന്നത്.

യുവതിയുടെ ചെവിയില്‍ കയറിയ മഞ്ഞ നിറത്തിലുള്ള പാമ്ബിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. ചെവിയുടെ ഉള്ളിലേക്ക് കയറി പോയ പാമ്ബിനെയാണ് ഡോക്ടര്‍ ഒരു ക്ലിപ്പ് ഉപയോഗിച്ച്‌ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.facebook.com/100078698452814/videos/3118940928417494/

നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒന്നുപോലും വിജയിക്കുന്നില്ല എന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകും. യഥാര്‍ഥത്തില്‍ സ്ത്രീക്ക് എന്തു സംഭവിച്ചു എന്ന തരത്തില്‍ ആകാംക്ഷ കലര്‍ന്ന നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക