ചാർജറില്ലാതെ ഐഫോണുകൾ വിറ്റതിന് ബ്രസീൽ, ടെക് ഭീമനായ ആപ്പിളിന് 24 ലക്ഷം ഡോളർ (ഏകദേശം 19.13 കോടി രൂപ) പിഴ ചുമത്തി. ചാർജർ ഇല്ലാത്ത ഫോണുകളുടെ വിൽപ്പനയും നിരോധിച്ചു. നടപടി വിവേചനപരമായ നടപടിയായി ചൂണ്ടിക്കാട്ടിയാണ് നടപടി. പബ്ലിക് സേഫ്റ്റി ആൻഡ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റാണ് ആപ്പിളിനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ വകുപ്പും നടപടി സ്വീകരിച്ചതോടെ, ചാർജറുകൾ ഇല്ലാതെ ഐഫോൺ 12, 13 മോഡലുകൾ ബ്രസീലിൽ വിൽക്കാനാകില്ല.

എല്ലാ ഐഫോൺ 12, 13 മോഡലുകളുടെയും വിൽപ്പന നിരോധിക്കാനാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഡിഫൻസ് നീക്കം. അപൂർണ്ണമായ ഉൽപ്പന്നം വിറ്റതിനും ഉപഭോക്താക്കളോട് വിവേചനം കാണിച്ചതിനും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് മാറ്റാൻ ശ്രമിച്ചതിനും ആപ്പിൾ കഴിഞ്ഞ ഡിസംബർ മുതൽ ബ്രസീലിൽ അന്വേഷണത്തിലാണ്. നേരത്തെ, ആപ്പിളിന്റെ വിവേചനപരമായ നടപടികൾക്കെതിരെ ബ്രസീൽ നടപടിയെടുത്തിരുന്നു. എന്നാൽ ഇത്തരമൊരു കടുത്ത നടപടി ആദ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാർജർ ഒഴിവാക്കാനുള്ള പാരിസ്ഥിതിക കാരണങ്ങൾ ആപ്പിൾ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് പാരിസ്ഥിതിക കാരണങ്ങളല്ല, വിവേചനമാണെന്ന് സർക്കാർ ആവർത്തിച്ചു. തുടർന്നാണ് നടപടി. ചാർജറുകളില്ലാതെ ഐഫോണുകൾ വിൽക്കുന്നതിലൂടെ ആപ്പിളിന്റെ പരിസ്ഥിതി സംരക്ഷണം എന്താണെന്ന് വിശദീകരിക്കുന്നതിൽ ആപ്പിൾ പരാജയപ്പെട്ടുവെന്ന് ബ്രസീലിലെ മറ്റൊരു കോടതി മുമ്പ് പറഞ്ഞിരുന്നു. ചാർജർ ഇല്ലാതെ വിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അതിനനുസരിച്ച് ഐഫോൺ 12 സീരീസിന്റെ വില കുറയ്ച്ചിരിന്നോ എന്ന ചോദ്യത്തിനും ആപ്പിൾ പ്രതികരിച്ചില്ല. ചാർജറിന്റെ വില എത്രയായിരിക്കും എന്ന ചോദ്യത്തിന് ആപ്പിൾ ഉത്തരം നൽകിയിട്ടില്ലെന്ന് ബ്രസീൽ അധികൃതർ പറയുന്നു. ഇതുകൂടാതെ, ആപ്പിളിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന ചില ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിടുന്നു. ആപ്പിള ഇക്കാര്യത്തിലും സഹായകരമായ നിലപാട് സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ബ്രസീലിൽ ഉൽപ്പന്നങ്ങൾ വിൽക്കുകയാണെങ്കിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമവിദഗ്ധർ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോൺ 12 സീരീസ് 2020 ഒക്ടോബറിൽ ചാർജറുകൾ ഇല്ലാതെ പുറത്തിറക്കിയത്. ഇതോടെ പല കമ്പനികളും ആപ്പിളിന്റെ പാത പിന്തുടർന്ന് ചാർജറില്ലാത്ത ഫോണുകൾ വിൽക്കാൻ തുടങ്ങി. പാരിസ്ഥിതിക പ്രശ്‌നങ്ങൾ കുറയ്ക്കുക എന്നതാണ് ചാർജറില്ലാതെ വിൽക്കുന്നതിന്റെ പ്രധാന കാരണമെന്ന് ആപ്പിൾ വിശദീകരിച്ചു. ഈ നടപടി പരിസ്ഥിതിക്ക് വലിയ ഗുണം ചെയ്യുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക