കാര്യവട്ടം സ‍ര്‍ക്കാര്‍ കോളജില്‍ പ്രസിന്‍പ്പലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ടു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ വീണ്ടും അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ രോഹിത് രാജ് മുമ്ബും കാര്യവട്ടം കോളജില്‍ പഠിച്ചിരുന്നു, ഇതിനിടെ നിരവധി പ്രാവശ്യം ഇയാള്‍ അച്ചടക്ക നടപടി നേരിട്ടു. സ്റ്റാറ്റിസ്റ്റക്സില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും വിജയിച്ചിരുന്നില്ല.

ഇതേ വിഷയത്തില്‍ രോഹിത് വീണ്ടും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി ഇന്നലെ പ്രവേശനം നേടാന്‍ ശ്രമിച്ചു. ഇതിനെ കോളേജ് കൗണ്‍സില്‍ എതിര്‍ത്തതിന്റെ പേരിലാണ് പ്രിന്‍സിസിപ്പലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്തു മാറ്റിയാണ് പ്രിന്‍സിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥിക്ക് വീണ്ടും കോളജില്‍ അഡ്മിനഷന്‍ നല്‍കാനാവില്ലെന്ന തീരുമാനം കോളജ് കൗണ്‍സില്‍ എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മുയിറി പൂട്ടിയിട്ടത്. കോളജിന്റെ പ്രധാന ഗേറ്റും എസ്.എഫ്.ഐക്കാര്‍ പൂട്ടിയിട്ടു. കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച്‌ നീക്കം ചെയ്തു. അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ മൂന്നു പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക