ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പങ്കെടുത്ത പരിപാടി അക്രമാസക്തമായി. താരങ്ങളെ കാണാൻ എത്തിയ ആരാധകർ സുരക്ഷാ ബാരിക്കേഡുകള്‍ തകർത്തതോടെ ഇവർക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തി. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന വേഷത്തിലെത്തുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിൻ്റെ ലക്നൗവില്‍ വെച്ചുനടന്ന പ്രമോഷനിടെയാണ് സംഭവം.

ആരാധകരെ പോലീസ് മർദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആരാധകർക്ക് നേരെ താരങ്ങള്‍ എറിഞ്ഞു കൊടുത്ത സമ്മാനങ്ങള്‍ പിടിക്കാനായുള്ള ശ്രമത്തിനിടെയാണ് ബാരിക്കേഡ് തകർന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ആരാധകർ പരസ്പരം കല്ലുകളും ചെരിപ്പും വലിച്ചെറിഞ്ഞതും സ്ഥിതി ഗുരുതരമാക്കി. ലാത്തിച്ചാർജിന് പുറമെ ഉന്തിലും തള്ളിലും പെട്ട് നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലാത്തി ചാർജ് നടന്ന സ്ഥലത്ത് നിന്നും അകലെയായിരുന്നു സ്റ്റേജ്. താരങ്ങള്‍ സുരക്ഷിതരാണെന്നാണ് വിവരം. നേരത്തെ ലക്നൗവിലെത്തിയ ചിത്രങ്ങള്‍ അക്ഷയ് കുമാറും ടെെഗർ ഷ്റോഫും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയ്യ, ഔറംഗസേബ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് നിർമാണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക