ചാലക്കുടി: കാമുകിയെ വിവാഹം കഴിക്കാൻ മുത്തശ്ശിയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ പേരക്കുട്ടി അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20ന് തൃശൂർ ചാലക്കുടി വെട്ടുകടവിലായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 73കാരിയായ മുത്തശ്ശിയുടെ വീട്ടിലാണ് ബെസ്റ്റിൻ പർദ്ദയണിഞ്ഞെത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞത്.

കാമുകിയെ വിവാഹം കഴിക്കാൻ പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് ബെസ്റ്റിൻ പോലീസിനോട് പറഞ്ഞു. വീട്ടിൽ വയോധിക തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇതറിയാമായിരുന്ന ബെസ്റ്റിൻ കറുത്ത മുഖംമൂടി ധരിച്ച് മാല പൊട്ടിച്ചു. മാല പിന്നീട് അങ്കമാലിയിലെ സ്വർണക്കടയിൽ വിറ്റു. ഇവിടെ നിന്നാണ് മാല പോലീസ് കണ്ടെടുത്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക