മദ്യപിച്ചെത്തിയ കള്ളൻ പോലീസുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.മോഷണ ശ്രമത്തിന് അറസ്റ്റിലായ യുവാവാണ് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പുറത്ത് വന്നാൽ പോലീസ് ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. തിരുവനന്തപുരം വെള്ളറട സ്വദേശി സെവിനാണ് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരോട് ‘എന്നെ മർദിച്ച പൊലീസുകാരിൽ ആരും ജീവിച്ചിരിപ്പില്ല സറേ’ എന്ന് പറഞ്ഞത്.

തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷണത്തിനായി കയറിയപ്പോഴാണ് ഇയാൾ പോലീസ് വലയിലായത്. തൃശൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്താൻ എത്തിച്ചപ്പോഴാണ് ഭീഷണി മുഴക്കിയത് . തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താൻ ആരാണെന്ന് അറിയാമെന്നും യുവാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എന്നെ തല്ലിയ പോലീസുകാരിൽ ആരും ജീവിച്ചിരിപ്പില്ല സാർ’, ആരും ജീവിച്ചിരിപ്പില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലമുണ്ട്. വിഴിഞ്ഞം സ്റ്റേഷനിൽ. അവിടെ പോയാൽ പിന്നെ തിരിച്ചു വരില്ല. എത്ര പോലീസുകാർ കൊല്ലപ്പെട്ടു? കളിക്കരുത്, വീട്ടിൽ നിൽക്കില്ല’ എന്നായിരുന്നു പ്രതിയുടെ വെല്ലുവിളി.

കെട്ടിറങ്ങിയപ്പോൾ മാപ്പ് പറച്ചിൽ

എന്നാൽ പിറ്റേന്ന് രാവിലെ മദ്യത്തിന്റെ കെട്ട് ഇറങ്ങിയപ്പോൾ യുവാവ് ക്ഷമാപണം നടത്തി. പോലീസിന്റെ മുന്നിൽ സെവിൻ അനുസരണയുള്ള കുട്ടിയായി മാറി മാപ്പ് പറയുകയായിരുന്നു. മോഷണശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേ സമയം യുവാവ് പറഞ്ഞതു പോലെ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവം ഇല്ലെന്നും അങ്ങനെയൊരു കേസില്ലെന്നും വിഴിഞ്ഞം പോലീസും വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക