CrimeFlashKeralaNews

കാരക്കോണം മെഡിക്കൽ കോളേജ് അഴിമതിയും, കള്ളപ്പണം വെളുപ്പിക്കൽ കേസും: സി എസ് ഐ സഭ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് റെയ്ഡ്.

തിരുവനന്തപുരം: സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് ഇഡി പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന. കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ബിഷപ്പ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി.

കാരക്കോണം മെഡ‍ിക്കല്‍ കോളേജ് കോഴക്കേസില്‍ വെള്ളറട പൊലീസ് നടത്തുന്ന അന്വേഷനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച്‌ നേരത്തെ ഹൈക്കോടതിയില്‍ ഹ‍ര്‍ജി എത്തിയിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ ഇഡിയോട് നി‍ര്‍ദ്ദേശിക്കണം എന്നതായിരുന്നു ആവശ്യം. കേസ് പരിഗണിക്കവേ ഹൈക്കോടതി വലിയ തിമിംഗലങ്ങള്‍ രക്ഷപ്പെടരുതെന്ന് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തിന് (LMS) പുറമേ, മൂന്നിടത്ത് കൂടി ഇഡി പരിശോധന നടക്കുന്നുണ്ട്. കാരക്കോണം മെഡിക്കല്‍ കോളേജ്, സെക്രട്ടറി ടി.പി.പ്രവീണിന്റെ വീട്, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റ് വീട് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. അതേസമയം പ്രവീണ്‍ വീട്ടിലിലെന്നാണ് വിവരം. ചെന്നൈയിലേക്ക് പോയെന്നാണ് വീട്ടിലുള്ളവര്‍ എന്‍ഫോഴ്സ്മെന്റിന് അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button