ബ്രെക്സിറ്റിനു ശേഷം പല ലോകരാജ്യങ്ങളുമായും ബ്രിട്ടന്‍ വ്യാപാര കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, അതിലെല്ലാം പ്രാധാന്യം ബ്രിട്ടനും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും നല്‍കുന്നത് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനാണ്. അത് സാധ്യമാവുകയാണെങ്കില്‍ ഏറ്റവും അധികം പ്രയോജനപ്പെടുക സ്‌കോച്ച്‌ വിസ്‌കി നിര്‍മ്മാണ മേഖലയേയായിരിക്കും എന്ന് മേഖലയിലെ പ്രമുഖര്‍ പറയുന്നു.

അതേസമയം, ഇന്ത്യയില്‍ സ്‌കോച്ച്‌ വിസ്‌കികള്‍ കൂടുതല്‍ വിലക്കുറവില്‍ ലഭ്യമാകും എന്നതുകൊണ്ട് ഇന്ത്യന്‍ സമൂഹത്തിനും ഇത് ഉപകാരപ്രദമാകും. നിലവില്‍, ലോകത്തിലെ, ഏറ്റവുമധികം സ്‌കോച്ച്‌ വിസ്‌കി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2019-ല്‍ 131 മില്യണ്‍ കുപ്പികളായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഒരു സാമ്ബത്തിക മാന്ദ്യം പ്രതീക്ഷിക്കുന്ന ബ്രിട്ടന് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ അത് വലിയൊരു അനുഗ്രഹം തന്നെയായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്‌കി വിപണിയാണ് ഇന്ത്യ. എന്നാല്‍, ഇവിടെ സ്‌കോച്ച്‌ വിസ്‌കിയുടെ സാന്നിദ്ധ്യം വെറും 2 ശതമാനം മാത്രമാണ്. സ്വതന്ത്ര വ്യാപാര കരാറിലൂടെ തീരുവയില്ലാതെ സ്‌കോച്ച്‌ വിസ്‌കി ഇറക്കുമതി ചെയ്യുവാനുള്ള അവസരം ലഭിച്ചാല്‍ സ്‌കോട്ടിഷ് വ്യവസായ മേഖലയ്ക്കും ഒരു പുത്തന്‍ ഉണര്‍വ്വ് ലഭിക്കും. അതേസമയം, ഇന്ത്യയുടെ വിപണി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്രിട്ടന്‍ എത്തുന്നതോടെ പ്രതിരോധം ഉള്‍പ്പടെ പല മേഖലകളിലും ബ്രിട്ടന്റെ സഹായം ഇന്ത്യയെ തേടിയെത്തുകയും ചെയ്യും.

ക്രൂഡ് ഓയില്‍ മേഖലയിലെ പ്രതിസന്ധി എണ്ണ സംസ്‌കരണ ശാലകളെ ബാധിച്ചപ്പോള്‍ സ്‌കോട്ട്ലാന്‍ഡിന്റെ പ്രധാന കയറ്റുമതി ഉദ്പന്നമായി മാറിയിരിക്കുകയാണ് വിസ്‌കി. ഇന്ത്യന്‍ വിപണി വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് താനും . എന്നാല്‍, നിലവില്‍ സ്‌കോച്ച്‌ വിസ്‌കിക്ക് മേല്‍ ഇന്ത്യ ചുമത്തുന്നത് 150 ശതമാനം ഇറക്കുമതി തീരുവയാണ്. ഇത് പൂര്‍ണ്ണമായും എടുത്തു മാറ്റിയില്ലെങ്കില്‍ കൂടി വലിയൊരു ശതമാനം കുറവ് ചെയതാല്‍ തന്നെ അത് സ്‌കോച്ച്‌ വിസ്‌കി നിര്‍മ്മാണ മേഖലയെ ഗണ്യമായി സ്വാധീനിക്കും. അതേസമയം, ലോകോത്തര ബ്രാന്‍ഡുകള്‍ മധ്യവര്‍ത്തി സമൂഹത്തില്‍ ഉള്ളവര്‍ക്ക് കൂടി പ്രാപ്യമാകും എന്നൊരു മെച്ചം ഇന്ത്യയ്ക്കുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക