ടാറ്റൂ അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പച്ചകുത്തല്‍ എന്നത് ഇന്നത്തെ കാലത്തെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നഗരങ്ങളില്‍ പടര്‍ന്ന് പിടിച്ച ഈ ട്രെന്‍ഡ് ഇന്ന് ഗ്രാമങ്ങളില്‍പ്പോലും എത്തി നില്‍ക്കുന്നു. ചിലര്‍ ചെറിയ ചിത്രങ്ങള്‍ ടാറ്റൂ ചെയ്യുമ്ബോള്‍ മറ്റുചിലര്‍ക്ക് പ്രിയം ദേഹം മുഴുവന്‍ ടാറ്റൂ കുത്താനാണ്‌.

കയ്യിലും ദേഹത്തും മുഖത്തും വരെ ടാറ്റൂ ചെയ്ത് നടക്കുന്ന പലരോടും എന്തിനാണ് ഈ പച്ചകുത്തലെന്ന് ചോദിച്ചാല്‍ സത്യത്തില്‍ ഉത്തരമുണ്ടാകില്ല. പെര്‍മനന്റ് ടാറ്റൂവും ടെംപററി ടാറ്റൂവും ഇപ്പോള്‍ ലഭ്യമാണ്. സിനിമാ താരങ്ങളും ജനങ്ങള്‍ക്കിടയില്‍ ടാറ്റു ഒരു ട്രെന്റായി മാറുന്നതിന് കാരണമായിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ സൗബിന്‍ ഷാഹിന്റെ കൈയ്യിലെ ടാറ്റൂവിന് നിരവധി ആരാധകരാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൗബിനെ അനുകരിച്ച്‌ അതേ ചിഹ്നം തന്നെ കൈയ്യില്‍ ടാറ്റു കുത്തിയ നിരവധി പേരുണ്ട്. എന്നാല്‍ സൗബിന്റെ കൈയ്യിലെ ടാറ്റു കണ്ട് ആരാധന മൂത്ത് അത് അനുകരിക്കാന്‍ വരുന്നവര്‍ക്ക് ആ ചിഹ്നത്തിന്റെ അര്‍ഥം എന്താണെന്ന് പോലും അറിയില്ലെന്നാണ് കൊച്ചിയില്‍ ടാറ്റു പാര്‍‌ലര്‍ നടത്തുന്ന ശ്യാമ പറയുന്നത്. പലരും സീബ്ര ക്രോസിങ് ടാറ്റുവെന്നാണ് സൗബിന്റെ കൈയ്യിലെ ടാറ്റുവിനെ വിശേഷിപ്പിക്കുന്നതെന്നും അത് കേള്‍ക്കുമ്ബോള്‍ തന്നെ ചിരി വരാറുണ്ടെന്നും ശ്യാമ പറയുന്നു. അര്‍ഥം പോലും അറിയാതെ ടാറ്റു ചെയ്യുന്നതില്‍ കാര്യമില്ലെന്നും ശ്യാമ പറയുന്നു.

‘നടന്‍ സൗബിന്‍ ഷാഹിറിന്റെ കൈയ്യില്‍‌ ചെയ്തിരിക്കുന്നത് ഷെവ്റോണ്‍ പാറ്റേണാണ്. ആ ചിഹ്നം അങ്ങനെയാണ് അറിയപ്പെടുന്നത്. ക്രിയേറ്റ് യുവര്‍ ഓണ്‍ റിയാലിറ്റി ‌എന്നാണ് ആ ചിഹ്നത്തിന്റെ അര്‍ഥം. ടാറ്റുവിന്റെ പേര് അറിയാത്തവര്‍ സൗബിന്‍ ഷാഹിറിന്റെ കൈയ്യിലുളളതുപോലുള്ള ടാറ്റുവേണമെന്നാണ് ആവശ്യപ്പെടാറുള്ളത്. അത്തരക്കാര്‍ക്ക് പലപ്പോഴും അര്‍ഥം പറഞ്ഞ് മനസിലാക്കി കൊടുക്കാറുണ്ട്’ ശ്യാമ പറയുന്നു. കൈ തണ്ടയില്‍ നീളത്തിലാണ് സൗബിന്‍ ടാറ്റു ചെയ്തിരിക്കുന്നത്. പെട്ടന്ന് ശ്രദ്ധിക്കപ്പെടുമെന്നതിനാല്‍ തന്നെ സൗബിന്റെ ടാറ്റു പെടുന്നനെ ജനപ്രിയമാവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക