ശിവഗിരി: ശിവഗിരി മഠത്തിന്റെ അനുഗ്രഹം തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പുലര്‍ച്ചെ മഠത്തില്‍ സന്ദര്‍ശനം നടത്തിയ ഉമ തോമസ് സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. സമാധിമണ്ഡപത്തിലും ശാരദമഠത്തിലും ഗുരുദേവന്റെ സമാധിസ്ഥലത്തും സന്ദര്‍ശനം നടത്തി.

ഉമ തോമസ് മികച്ച വ്യക്തിത്വമുള്ളയാളാണെന്നും സത്യവും നീതിയുമുള്ളവര്‍ ജയിച്ചുവരണമെന്നും ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ പറഞ്ഞു. പി.ടി തോമസ് എന്നും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പാതയില്‍ അടിയുറച്ചുനിന്നു. അദ്ദേഹത്തിന്റെ ഭാര്യയും ആ പാതയില്‍ സഞ്ചരിക്കുന്നയാളാണ്.
ഇത്തരം മത്സരങ്ങളില്‍ കക്ഷിഭേദമന്യേ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പി.ടിക്ക് വലിയ ആത്മബന്ധം പ്രകടിപ്പിച്ച സ്ഥലമാണ് ശിവഗിരിയെന്ന് ഉമ തോമസ് പ്രതികരിച്ചു. മുന്‍പൊരിക്കല്‍ പി.ടിക്കൊപ്പം ഇവിടെ വന്നിട്ടുണ്ട്. അനുഗ്രഹം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക