പഠനഭാരം മൂലം കളിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് പരാതി പറയുന്ന ഒരുപാട് കുട്ടികളുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ സമ്ബാദിക്കുന്ന പതിമൂന്നുകാരനായ ഒമാരിയായാണ് സോഷ്യല്‍ മീഡിയയില്‍ താരം. ചൈല്‍ഡ് ഇന്‍ഫ്ലുവന്‍സറായ ഒമാരി നല്ലൊരു കുക്ക് ആണ്.

തന്റെ യൂട്യൂബ് ചാനലില്‍ പാചക വീഡിയോയും, ചെറിയ കുക്കിംഗ് ടിപ്സുമൊക്കെ ഈ പതിമൂന്നുകാരന്‍ പങ്കുവയ്ക്കാറുണ്ട്. വെറും എട്ട് വയസ് മാത്രമുള്ളപ്പോഴാണ് ഈ കൊച്ചുമിടുക്കന്‍ കുക്കിംഗ് ചാനല്‍ ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 28,000ത്തിലധികം ഫോളോവേഴ്സും ഒമാരിയ്ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വെജിറ്റേറിയനായ ഒമാരി ഒരു വീഗന്‍ കമ്ബനിയും ആരംഭിച്ചിട്ടുണ്ട്. ജ്യൂസുകളൊക്കെയാണ് ഇവിടെ വില്‍ക്കുന്നത്. ഒമാരി സ്‌കൂളില്‍ പോയിട്ടില്ല. ഒരു ഓണ്‍ലൈന്‍ പ്രൈവറ്റ് സ്‌കൂളിലാണ് ഈ കൊച്ചുമിടുക്കന്‍ പഠിക്കുന്നത്. മകന്‍ യൂട്യൂബ് ചാനലും മറ്റും പണത്തിനുവേണ്ടിയല്ല നടത്തുന്നതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ‘അവന്‍ വെജിറ്റേറിയനാണ്. മൃഗങ്ങളെ ഉപദ്രവിക്കാതെയുള്ള ഭക്ഷണം എല്ലാവരും ശീലമാക്കണമെന്നതാണ് അവന്റെ ലക്ഷ്യം.’- അവര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക