തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം മെയ് 15ന് എത്തുമെന്ന് സൂചന. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തെ കാലവര്‍ഷമെന്നാണ് പ്രവചനം. ജൂണിലേക്കു നീളാതെ, മെയ് പതിനഞ്ചിന് തന്നെ കാലവര്‍ഷം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മെയ് പതിനഞ്ചോടുകൂടി കാലവര്‍ഷം എത്തിച്ചേരാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. ഇതിന്റെ ഭാഗമായി, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടരും എന്നും മുന്നറിയിപ്പുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ചയോടെ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മഴ ശക്തമായിരിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിനോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മെയ് 15 ഓടുകൂടി കാലവർഷം എത്തിയാൽ ശക്തമായ പ്രളയ സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഒരു മിന്നൽ പ്രളയത്തെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ സംസ്ഥാനം എടുത്തിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക