കോട്ടയം: യുഡിഎഫിലെ ഭിന്നതകളെയും അസ്വാരസ്യങ്ങളെയും കുറിച്ച്‌ തുറന്നു പറഞ്ഞ് പാലാ എം എല്‍ എ മാണി സി.കാപ്പന്‍. പാര്‍ട്ടിയില്‍ ഒരടുക്കും ചിട്ടയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ലെന്നും, മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാനുള്ളതെന്നും കാപ്പന്‍ കുറ്റപ്പെടുത്തി.

‘പക്ഷെ താരതമ്യേന ഇടതു മുന്നണിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. അവര്‍ക്ക്‌ കുറച്ചു കൂടി സംഘാടന മികവുണ്ട്. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്ബോള്‍ അത് ഉന്നയിക്കേണ്ടത് താനെന്ന് വിഡി സതീശന്‍ പറയുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നിലവില്‍ മുന്നണി മാറ്റം ഉദിക്കുന്നില്ല, കോണ്‍ഗ്രസില്‍ തുടരുകയാണ്’, അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. എന്നാല്‍ എല്‍ഡിഎഫില്‍ ഈ പ്രശ്നമില്ല. എങ്കിലും, എന്തൊക്കെ സംഭവിച്ചാലും എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം’, മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക