തിരുവനന്തപുരം: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ചരണ്‍സിംഗും അടക്കമുള്ള അതിവിശിഷ്ട വ്യക്തികളുമായി കേരളത്തില്‍ മിന്നിപ്പാഞ്ഞ ബ്യൂക്കിന് രാജകീയ പരിവേഷത്തോടെ മ്യൂസിയമൊരുങ്ങുന്നു. മുഖ്യമന്ത്രിയായിരിക്കേ, കെ.കരുണാകരനും ഇ.കെ. നായനാരും അപൂര്‍വമായി ഇതില്‍ സഞ്ചരിച്ചിട്ടുണ്ട്.

ഒരുകാലത്ത് ലോകരാഷ്ട്രങ്ങളില്‍ ഭരണത്തലവന്‍മാരുടെ പ്രൗഢിയുടെ അടയാളമായിരുന്നു ബ്യൂക്ക്. ന്യൂജനറേഷന്‍ കാറുകളെ വെല്ലുന്ന സുരക്ഷാ സൗകര്യങ്ങളും സവിശേഷതകളുമുള്ള മുന്തിയ കാറിനെ ആക്രിയാക്കാന്‍ ടൂറിസം വകുപ്പിന് മനസുവന്നില്ല.തൈയ്ക്കാട് ഗസ്റ്റ് ഹൗസിന് സമീപത്തെ ഗാരേജില്‍ പ്രൗഢി നഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുന്ന കാറിനെ ചില്ലിട്ട കൂട്ടില്‍ സൂക്ഷിക്കാനാണ് തീരുമാനം. ഗസ്റ്റ് ഹൗസ് വളപ്പില്‍ സന്ദര്‍ശകര്‍ക്ക് കാണാവുന്ന വിധമാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

# 1899- 1999

1899ല്‍ യു.എസിലെ ഡിട്രോയിറ്റിലാണ് ബ്യൂക്കിന്റെ പിറവി. പിന്നീട് ജനറല്‍ മോട്ടോഴ്‌സ് ഏറ്റെടുത്തു. ആഡംബര വാഹന വിപണിയിലെ മിന്നുംതാരമായി.

1999ലാണ് അവസാന കാര്‍ പുറത്തിറങ്ങിയത്.

#ഡല്‍ഹി വഴി കേരളത്തിലേക്ക്

# ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതാണ്.

# 1960 മോഡല്‍. ഡല്‍ഹി നമ്ബര്‍- ഡി.ഇ.ബി 4389

# വി 6 എന്‍ജിന്‍.ലെഫ്റ്ര് ഹാന്‍ഡ് പവര്‍ സ്റ്റിയറിംഗ്

# ഓട്ടോമാറ്റിക് ഗിയര്‍ (ക്ളച്ച്‌ പെഡലില്ല)

# ബുള്ളറ്റ് പ്രൂഫ് ബോഡി, വിന്‍ഡോ ഗ്ളാസ്

# ക്ളൈമറ്റ് കണ്‍ട്രോള്‍ എ.സി, ടേപ്പ് റെക്കോര്‍ഡര്‍

# ഡോറിനോട് ചേര്‍ന്ന് ആഷ് ട്രേ.

# കട്ടികൂടിയ തകിടുകൊണ്ടുള്ള ബോഡി

# മികച്ച സുരക്ഷ

മ്യൂസിയത്തിന്റെ ഫ്ളോറിംഗും ഗ്ളാസ് കവചവും പൂര്‍ത്തിയായാലുടന്‍ അവിടേക്ക് മാറ്റും.

-അസി. എന്‍ജിനിയര്‍,

ടൂറിസം ഗാരേജ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക