കോട്ടയം: കോട്ടയം തലയോലപ്പറമ്ബില്‍ വന്‍ തീപിടുത്തം. തലയോലപ്പറമ്ബ് ചന്തയിലെ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയില്‍ ആണ് തീപിടുത്തം ഉണ്ടായത്. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അഗ്നിബാധ ഉണ്ടെയാതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക