അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി മാമ്മൂട് സ്വദേശി ജിജോആണ് പൊലീസിന്റെ പിടിയിലായത്. ചിങ്ങവനം ട്രെന്‍ഡ്സിന് എതിര്‍വശത്ത് വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എം.ഡി.എം.എ വാങ്ങാന്‍ എത്തിയ യുവാക്കളും പൊലീസ് പിടിയിലായി.
ബാഗ്ലൂരില്‍ നിന്നെത്തിയ ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന ജിജോയെ പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസ് തിരിച്ചറിഞ്ഞത് മനസ്സിലാക്കിയ ഇയാള്‍ ചിങ്ങവനം ട്രെന്‍ഡ്സിന് സമീപം എത്തിയപ്പോള്‍ എതിര്‍ വശത്തുള്ള വീട്ട് മുറ്റത്തേക്ക് എംഎഡിഎംഎ അടങ്ങിയ ബാഗ് വലിച്ചെറിയുകയായിരുന്നു.
20 ഗ്രാമോളം എംഡിഎംഎ ഉള്ളതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മാമ്മൂട് സ്വദേശി ജിജോ ജോസഫും വാങ്ങാനെത്തിയ യുവാക്കളുമാണ് നിലവില്‍ പൊലീസ് പിടിയിലായിരിക്കുന്നത്. നിലവിൽ പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് വൻ പോലീസ് സന്നാഹം നില ഉറപ്പിച്ചിട്ടുണ്ട്.