തൃക്കാക്കരയില്‍ (Thrikkakkara) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ (child abuse victim) അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു. കൈ മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം. രണ്ട് കൈത്തണ്ടകളും മുറിച്ചു. കുട്ടിയുടെ അമ്മൂമ്മ ഇന്ന് രാവിലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അമ്മൂമ്മയും കൈത്തണ്ട മുറിച്ചു. കഴുത്തിലും മുറിവുണ്ടായിരുന്നു. ഇവര്‍ ഗുളികയും കഴിച്ചിരുന്നു. അമ്മൂമ്മ അത്യാസന്ന നിലയിലായിരുന്നു. അമ്മയും അമ്മൂമ്മയും അപകടനില തരണം ചെയ്തിട്ടുണ്ട്.

അതേസമയം, കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി കണ്ണ് തുറന്നിട്ടുണ്ട്. വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറിയിട്ടുണ്ട്. അമ്മയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടിയെ ഇല്ലാതാക്കാന്‍ തന്നെയാണ് വീട്ടിലുള്ളവര്‍ ശ്രമിച്ചതെന്നും, കുട്ടിയെ മര്‍ദ്ദിച്ചതില്‍ അമ്മയുള്‍പ്പെടെ വീട്ടില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ് ന്യൂസ് 18നോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹോദരിയുടെ സുഹൃത്തായ ആന്‍റണി ടിജിനെതിരെ താന്‍ നേരത്തെ നല്‍കിയ പരാതിയില്‍ ഇയാള്‍ക്ക് വൈരാഗ്യം ഉണ്ട്. കുട്ടിയുടെ ശരീരത്തില്‍ ഉള്ള പരിക്കുകള്‍ പല കാലങ്ങളിലായി വീട്ടുകാര്‍ ഉപദ്രവിച്ചത് തന്നെയാണ്‌. കൈ ഒടിഞ്ഞ് മകള്‍ ബോധരഹിതയായതു കൊണ്ടു മാത്രമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പിതാവ് പറഞ്ഞു. മകളുടെ ആരോഗ്യം മെച്ചപ്പെട്ടാല്‍ തിരുവനന്തപുരത്ത് എത്തിച്ച്‌ ചികത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്തായ ആന്റണി ടിജിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്നും പിതാവ് പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴുമാസമായി ഇയാള്‍ ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ്. നേരത്തെ എറണാകുളം കുമ്ബളത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

സഹോദരിയും ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ സുഹൃത്തായ ആന്‍റണി ടിജിന്‍ പിന്നീട് ഇവര്‍ക്കൊപ്പം തന്നെയായി താമസം. ഇയാളെക്കുറിച്ച്‌ കൂടുതല്‍ ഒന്നും അറിയില്ല. എന്നാല്‍ വീട്ടില്‍ വച്ച്‌ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട്. ഇതിനെത്തുടര്‍ന്ന് കുമ്ബളത്തെ വീട്ടില്‍ താമസിക്കുമ്ബോള്‍ പനങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതാണ്. സഹോദരിയുടെ ഭര്‍ത്താവും താനും ചേര്‍ന്നാണ് പരാതി നല്‍കിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

പിന്നീട് ഇവിടെനിന്നും എറണാകുളത്തേക്ക് മാറുകയായിരുന്നു. അതിനു ശേഷം കാര്യമായി ഒരടുപ്പവും ഭാര്യയുമായും അവരുടെ വീട്ടുകാരുമായും ഉണ്ടായിരുന്നില്ല. എറണാകുളത്തെ വീട്ടിലേക്ക് ഭാര്യ പോയതിനു ശേഷമാണ് ദുരൂഹത വര്‍ദ്ധിച്ചത്. കുഞ്ഞിന് മറ്റ് അസുഖങ്ങള്‍ ഇല്ലെന്ന് കുട്ടിയുടെ അച്ഛന്റെ മൊഴി നല്‍കിയിട്ടുണ്ട്. താന്‍ കുടുംബമായി കഴിയുമ്ബോള്‍ തികച്ചും സാധാരണ നിലയില്‍ പെരുമാറിയിരുന്ന കുട്ടിയായിരുന്നു മകള്‍.

അവള്‍ക്ക് അപസ്മാരമോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. അസുഖം ഉണ്ടെന്ന് ഇപ്പോള്‍ മാത്രമാണ് അറിയുന്നത്. കുട്ടിയുടെ സംരക്ഷണം തനിക്ക് വിട്ടു നല്‍കണമെന്ന് പൊലീസിനോട് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പോലീസ് മൊഴിയെടുത്ത ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു മുന്നിലും കുട്ടിയുടെ പിതാവ് എത്തിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക