തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ നെറികെട്ട രാഷ്ട്രീയ നീക്കങ്ങളുമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെതിരായി 2 അപരന്മാരെയാണ് നിർത്തിയിരിക്കുന്നത്. ഫ്രാൻസിസ് ജോർജ് എന്ന് തന്നെ പേരുള്ള ഒരാളും ഫ്രാൻസിസ് ഇ ജോർജ് എന്ന പേരുകാരനുമാണ് നോമിനേഷൻ നൽകിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാലായിൽ ജോസ് കെ മാണി മത്സരിച്ചപ്പോഴും അപരന്മാരെ ഇറക്കിയുള്ള രാഷ്ട്രീയ തന്ത്രം പയറ്റിയിരുന്നു. മാണി സി കാപ്പനെതിരെ മാണിസി കുര്യാക്കോസിനെയാണ് അന്ന് രംഗത്തിറക്കിയത്. എന്നാൽ 15,000ത്തിലധികം വോട്ടുകളുടെ മഹാഭൂരിപക്ഷത്തിലാണ് കാപ്പൻ ജോസ് കെ മാണിയെ പാലായിൽ ദയനീയമായി പരാജയപ്പെടുത്തിയത്. ഇത്തവണയും സമാനമായ ഫലം ആവർത്തിക്കും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫിന്റെ കുത്തകയാണ്. യുഡിഎഫിനൊപ്പം നിന്ന് കഴിഞ്ഞതവണ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം ജോസ് കെ മാണിക്കൊപ്പം ഇടതുപാളയത്തിലേക്ക് കൂറുമാറിയ ആളാണ് നിലവിലെ എംപിയും ഇടതു സ്ഥാനാർത്ഥിയുമായ തോമസ് ചാഴികാടൻ. മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും യുഡിഎഫ് എംഎൽഎമാരാണ് ജനപ്രതിനിധികൾ.

രാഷ്ട്രീയ ധാർമികത മറന്ന് വ്യക്തിപരമായ കടന്നാക്രമണങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഇടതു കേന്ദ്രങ്ങൾ പ്രത്യേകിച്ച് കേരള കോൺഗ്രസ് വൃത്തങ്ങൾ പ്രചരണത്തിൽ ഉടനീളം ഉന്നയിക്കുന്നത്. എന്നാൽ ഇതിനെല്ലാം അതിജീവിച്ച് വലിയ മുന്നേറ്റമാണ് യുഡിഎഫും ഫ്രാൻസിസ് ജോർജ്ജും മണ്ഡലത്തിൽ കൈവരിച്ചിരിക്കുന്നത്. വലിയ ഭൂരിപക്ഷം നേടാൻ ആകും എന്ന ആത്മവിശ്വാസമാണ് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് യുഡിഎഫ് കേന്ദ്രങ്ങൾക്ക് ലഭിക്കുന്നതും.

പൂഞ്ഞാർ വിഷയത്തിൽ അടക്കം എസ്ഡിപിഐയെ പ്രീണിപ്പിക്കാൻ പ്രത്യക്ഷ നിലപാട് കൈകൊണ്ട് കേരള കോൺഗ്രസ് ആണ് എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിൽ ഫ്രാൻസിസ് ജോർജിനെതിരെ ഇപ്പോൾ കടന്നാക്രമണം നടത്തുന്നത്. പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ ക്രൈസ്തവരും ഹൈന്ദവരും പ്രതികളാണെന്ന് പ്രചരിപ്പിച്ചത് കേരള കോൺഗ്രസ് നേതാക്കൾ തന്നെയാണ്. എന്നാൽ കേരളത്തിൽ നിലനിൽക്കുന്ന സർക്കാർ വിരുദ്ധയും, കേരള കോൺഗ്രസ് വിഭാഗത്തിന്റെ രാഷ്ട്രീയ ധാർമികത ഇല്ലായ്മയും ആണ് തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ചർച്ച ആകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക