ചെന്നൈ: മോഹന്‍ലാല്‍ അഭിനയിച്ച് മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹവും സൂര്യ അഭിനയിച്ച് ജയ് ഭീമും ഓസ്‌കാര്‍ അക്കാദമി പുരസ്‌കാര പട്ടികയില്‍ നിന്ന് പുറത്ത്. ഇന്നലെ നടന്ന നോമിനേഷന്‍സ് ഷോയിലാണ് പട്ടികയില്‍ ഇടം പിടിച്ച സിനിമകളുടെയും താരങ്ങളുടെയും പട്ടിക പുറത്ത് വിട്ടത്.

ട്രാസീ എല്ലിസ് റോസ്, ലെസ്ലി ജോര്‍ദാന്‍ എന്നിവരായിരുന്നു നോമിനേഷന്‍സ് ഷോയുടെ അവതാരകര്‍. 94-ാം ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങള മാര്‍ച്ച് 27ന് ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കും. ചടങ്ങ് എ.ബി.സി. ചാനല്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ജയ്ഭീമും മരയ്ക്കാറും ഉള്‍പ്പെടെ 276 സിനിമകളാണ്പരിഗണനയ്ക്കുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെല്‍ഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്, ഡ്രൈവ് മൈ കാര്‍, ഡൂണ്‍, കിങ് റിച്ചാഡ്, ലികോറൈസ് പിസ, നൈറ്റ്‌മേര്‍ ആലി, ദ് പവര്‍ ഓഫ് ദ് ഡോഗ്, വെസ്റ്റ് സൈഡ് സ്‌റ്റോറി എന്നിവയാണ് ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക