കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ നില അതീവ ​ഗുരുതരം. വിദ​ഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്ബിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്ബിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. സുരേഷിന്റെ വലുതുകാലിലാണ് പാമ്ബ് കടിച്ചത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക