കൊച്ചി: മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് സ്റ്റേ. സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചാനല്‍ വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച്‌ കേന്ദ്രം പ്രക്ഷേപണം തടഞ്ഞതായി ചാനല്‍ നേരത്തെ അറിയിച്ചിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചാനല്‍ അറിയിച്ചിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും ചാനല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെയും ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയതിന് പിന്നാലെയായിരുന്നു എഷ്യാനറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്രം തടഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക