കൊച്ചി: ബ്രൈഡല്‍ മേക്കപ്പില്‍ ഏറെ ജനപ്രിയനായിരുന്നു അനീസ് അന്‍സാരി. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയന്‍. സിനിമാ താരങ്ങളുടെ മേക്കപ്പ് മാന്‍ ആയതോടെയായിരുന്നു അനീസ് കൂടുതല്‍ പ്രശസ്തനായത്. പിന്നീട് സ്വന്തം സ്ഥാപനം ആരംഭിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ അനീസ് കൂടുതല്‍ ജനപ്രിയനാവുകയായിരുന്നു. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അനീസിനെ തേടി എത്തിയിരുന്നത് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സ്ത്രീകളും. വിവാഹ മേക്കപ്പിലെ പ്രമുഖന്‍ ഈടാക്കിയിരുന്നത് ഒരു ലക്ഷം രൂപ വരെയും.

മുമ്ബൊരു മാധ്യമ സ്ഥാപനത്തില്‍ മേക്കപ്പ് മാന്‍ ആയി ജോലി ചെയ്ത് ഇന്ന് സ്വന്തമായി സ്ഥാപനം നടത്തുന്ന അനീസിനെതിരെയുള്ള ലൈംഗിക പീഡന പരാതികള്‍ ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കേട്ടത്. ആദ്യമെല്ലാം അനീസിനെതിരായ പരാതികള്‍ കേവലം ആരോപണങ്ങള്‍ മാത്രമായി തള്ളി കളഞ്ഞു. പക്ഷെ തുടരെ തുടരെ ഉയര്‍ന്നു വന്ന പരാതികളോടെ ജനപ്രിയന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. ആദ്യപരാതി ഉയര്‍ന്നപ്പോള്‍ അനീസിനെ പിന്താങ്ങിയിരുന്ന പലരും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതോടെ നിശ്ശബ്ദരായി. തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മുന്‍നിര നടമാരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്ന് മനസ്സിലാക്കി നിരവധി പേര്‍ ഇയാളുടെ അടുക്കലേക്ക് എത്തി. ഉന്നത കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും എത്തിയത്. തുടക്ക കാലത്ത് തന്നെ, അതായത് 2015 മുതല്‍ ഇയാള്‍ ഒരു വിവാഹ മേക്കപ്പിന് മുപ്പതിനായിരം രൂപ മുതലായിരുന്നു വാങ്ങിയത്. ഇത്രയും കൂടുതല്‍ തുക വാങ്ങുന്നതും പോരാഞ്ഞിട്ടായിരുന്നു ശാരീരിക പീഡനവും ഇയാള്‍ നടത്തിയിരുന്നത്.

വൈറ്റിലയ്ക്ക് സമീപം ചക്കരപറമ്ബിലാണ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോ. സുന്ദരികളായ പെണ്‍കുട്ടികളെ മാത്രമാണ് അനീസ് മേക്കപ്പ് ചെയ്തിരുന്നത്. മറ്റുള്ളവരെ മറ്റ് ജോലിക്കാരുമാണ് മേക്കപ്പ് ചെയ്തിരുന്നത്. മേക്കപ്പ് ചെയ്യുമ്ബോള്‍ അനീസ് മാത്രമായിരിക്കും പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടാവുക. ആ റൂമിലേക്ക് കൂടെയുള്ളവരെയോ മറ്റ് ജോലിക്കാരെയോ കയറ്റിയിരുന്നില്ല. ഈ അവസരം മുതലാക്കിയാണ് ഇയാള്‍ സ്ത്രീകളുടെ ശരീരത്തില്‍ ലൈംഗികാതിക്രമം കാട്ടിയിരുന്നത്. പലരും വിവാഹ തലേന്ന് മേക്കപ്പ് ചെയ്യാന്‍ വരുന്നതു കൊണ്ട് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നില്ല.

കാരണം അടുത്ത ദിവസം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് നടക്കുന്നു എന്നതിനാലായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടാക്കി മറ്റുള്ളവര്‍ അറിഞ്ഞാല്‍ വിവാഹം മുടങ്ങുമോ എന്നും ഭയന്നിരുന്നു. അതിനാല്‍ ആരും തന്നെ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പലരും മീടു ആരോപണം ഉന്നയിച്ചെത്തിയതോടെയാണ് ഇയാളുടെ അതിക്രമത്തിന് ഇരയായ പലരും പരാതിയുമായി രംഗത്തേക്ക് വന്നത്.

പരാതിയുടെ പുറത്ത് അനാസാരിക്കെതിരെ പൊലീസ് കേസെടുത്തതോടെ മുന്‍കൂറായി വിവാഹത്തിന് മേക്കപ്പിന് പണം കൊടുത്തവര്‍ ചക്കരപറമ്ബിലെ ഇയാളുടെ സ്റ്റുഡിയോയിലെത്തി പണം തിരികെ വാങ്ങാന്‍ കൂട്ടമായി എത്തുകയാണ്. ഇത് വലിയ സംഘര്‍ഷമായതോടെ പൊലീസ് സ്ഥലത്തെത്തി പണം കൃത്യമായി തിരികെ ലഭിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് അറിയിച്ചു. എങ്കിലും ഇപ്പോഴും പലരും ഇവിടേക്ക് കൂട്ടമായെത്തുകയാണ്.

രണ്ട് ദിവസമായി സ്റ്റുഡിയോ അടച്ചിട്ട നിലയിലാണ്. പല സ്റ്റാഫുകളും ഇവിടേക്ക് ഇപ്പോള്‍ എത്തുന്നുമില്ല. പൊലീസ് കേസ് ഭയന്നാണ് എത്താത്തത് എന്നാണ് ലഭിക്കുന്ന വിവരം. ദുബായില്‍ ഒരു മേക്കപ്പിന്റെ ആവശ്യത്തിനായി സുഹൃത്തിനൊപ്പം പോയി മടങ്ങിവന്ന അന്‍സാരി ഇപ്പാള്‍ കൊച്ചിയില്‍ തന്നെ ഒളിവില്‍ കഴിയുകയാണ്. അന്‍സാരിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ ഇയാളെ പൊലീസ് പിടകൂടുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ നിയമസഹായത്തിനായി അനീസിന്റെ ബന്ധുക്കള്‍ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും

അതേസമയം അനീസ് കൊച്ചിയില്‍ എത്തിയെന്ന നിഗമനത്തില്‍ അന്‍സാരി രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ യുവതിയുടെ പരാതിയിലും പൊലീസ് കേസെടുക്കും. ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്തി ശേഷമാകും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക. ഗുരുതര ആരോപണമാണ് യുവതി ഉന്നയിക്കുന്നത്.

ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളിയായ യുവതി ഒന്‍പതു മണിയോടുകൂടിയാണ് ഇമെയിലിലൂടെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിവാഹസമയത്ത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അനീസ് അന്‍സാരിയെ സമീപിക്കുകയായിരുന്നെന്നും മേക്കപ്പ് ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതി. വിവാഹസമയം ആയിരുന്നതിനാല്‍ പരാതി നല്‍കാന്‍ ഭയപ്പെട്ടുവെന്നും യുവതി പറഞ്ഞു. അനീസിനെതിരെ മറ്റ് പരാതികള്‍ ഉയര്‍ന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയില്‍ പറയുന്നു.

എന്റെ വിവാഹം നടന്നത് 2015 ഏപ്രില്‍ 25നാണ്. ട്രയല്‍ മേക്കപ്പിനായി അനീസ് അന്‍സാരിയുടെ സ്റ്റുഡിയോയില്‍ പോയി. അന്ന് എല്ലാം നന്നായി തീര്‍ന്നു. എന്നാല്‍ വിവാഹ ദിവസം എനിക്ക് സാരിയും ബ്ലൗസും അണിയാന്‍ സഹായികളെ അയള്‍ ചുമതലപ്പെടുത്തി. അതിന് ശേഷം മെയ്ക്കപ്പ് ചെയ്യാനായി റൂമിലേക്ക് കൈാണ്ടു പോയി. സ്തനങ്ങള്‍ക്കിടയിലുള്ള ഭാഗത്ത് മെയ്ക്കപ്പ് ചെയ്യുന്നതിനിടെ അയാള്‍ എന്റെ സ്തനങ്ങളില്‍ അമര്‍ത്തി. അതിന് ശേഷം പിടിച്ച്‌ മുന്നോട്ട് വലിച്ചു. എല്ലാം നിമിഷ നേരം കൊണ്ട് അയാള്‍ ചെയ്തു.

അതിന് ശേഷം മെയ്ക്കപ്പ് അവസാനിച്ചു എന്ന് പറയുകയും ചെയ്തു. അതിന് ശേഷം ചെവിയില്‍ പറഞ്ഞ രഹസ്യവും ഞെട്ടിച്ചു. ടവല്‍ മാറ്റിയാല്‍ വയറിലും മെയ്ക്കപ്പ് ചെയ്തു തരാമെന്നായിരുന്നു അയാള്‍ പറഞ്ഞത്. അപ്പോള്‍ ഒരണ്ണം കൊടുക്കണമെന്ന് മനസ്സു പറഞ്ഞു. പക്ഷേ ചെയ്തില്ല. അടി കൊടുത്താല്‍ അയാള്‍ മെയ്ക്കപ്പ് പൂര്‍ത്തിയാക്കാതെ പ്രശ്നമുണ്ടാക്കി വിവാഹം അലങ്കോലപ്പെടുമോ എന്നതായിരുന്നു ഭയം. 31,000 രൂപയാണ് മെയ്ക്കപ്പിന് വേണ്ടി അയാള്‍ക്ക് നല്‍കിയത്. ഫോണിലൂടെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. മെയിലിലൂടെ അത് വെളിപ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. ഓസ്ട്രേലിയയിലാണ് താനുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്.

യുവതി കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍, പരാതി സൈന്‍ഡ് കോപ്പി അല്ലാത്തെ മെയിലുകളില്‍ അയക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ആകില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്. എറണാകുളം ചക്കരപ്പറമ്ബ് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നുകാട്ടിയാണ് പരാതി. ഒരാഴ്ചമുമ്ബ് യുവതികള്‍ മീടു പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക