IndiaNews

മുലായം സിങ്ങിന്റെ മരുമകള്‍ അപര്‍ണ യാദവ് ബി.ജെ.പിയില്‍

ഉത്തര്‍പ്രദേശ്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഹരിയാന ബി.ജെ.പി. അധ്യക്ഷന്റെ ചുമതലയുള്ള അരുണ്‍ യാദവാണ് അപര്‍ണയുടെ പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുലായം സിങ്ങിന്റെ ഇളയ മകന്‍ പ്രതിക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.

ad 1

ബി.ജെ.പിയിലെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് അപര്‍ണയ്ക്ക് പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയില്‍ നിന്നും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് അപര്‍ണയുടെ നീക്കം. ബി.ജെ.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും അപര്‍ണ പരസ്യമായി പ്രശംസിക്കാറുള്ളത് സമാജ്വാദി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി 11 ലക്ഷം സംഭാവന നല്‍കിയതിന് പിന്നാലെ അപര്‍ണ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടിയെ ഇവര്‍ പരസ്യമായി പിന്തുണച്ചതും വിവാദമായിരുന്നു. പൗരത്വ രജിസ്റ്റര്‍ തയാറാക്കാനുള്ള കേന്ദ്ര നീക്കത്തെ അപര്‍ണ പിന്തുണച്ചതും വലിയ രീതിയില്‍ ചര്‍ച്ചയാകുകയായിരുന്നു. 2017ലെ ഉത്തര്‍പ്രദേശ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ അപര്‍ണ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

ad 3

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. നേതാക്കളുമായി ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയതിനുശേഷമാണ് ഒടുവില്‍ ഇപ്പോള്‍ ഔദ്യോഗികമായി അപര്‍ണ ബി.ജെ.പിയില്‍ പ്രവേശിച്ചത്. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button