കൊച്ചി: തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ആറ് ദിവസങ്ങള്‍ക്ക് ശേഷം ഒരു പവന് സ്വര്‍ണത്തിന് 36,080 രൂപയായാണ് വില കൂടിയത്. ഒരു ഗ്രാമിന് 4,510 രൂപയാണ് വില. ജനുവരി 13 മുതല്‍ ഇന്നലെ വരെ പവന് 36,000 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,810 ഡോളറാണ് സ്വര്‍ണവില. 10നാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില.
ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയര്‍ന്നത്. ജനുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യു.എസ്. ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതുമാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണം.