
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അറിയിച്ച് അപർണ ബാലമുരളി. നടി കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണ് ഉള്ളതെന്നും ചില ഓൺലൈൻ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്നാണ് അപർണ വ്യക്തമാക്കി.
‘എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികൾ കേൾക്കുന്നുണ്ട്. ഞാൻ പൂർണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാൻ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാൻ നിരാമയ റിട്രീറ്റ്സിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഒപ്പം പങ്കുവയ്ക്കുന്നത്.’–അപർണ കുറിച്ചു.