കൊച്ചി: ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച് വനിതാ സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം. തുഷാര തന്നെയാണ് തന്റെഫേസ്ബുക്ക് ലൈവിലൂടെ ആശുപത്രിയില്‍ നിന്ന് ഇക്കാര്യം അറിയിച്ചത്. പാലാരിവട്ടത്തു നന്ദുസ് കിച്ചന്‍ എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്.
ടെക്‌നോ പാര്‍ക്കിനടുത്തുള്ള ഹോട്ടലില്‍ തൊട്ടടുത്ത് പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള ആളുകള്‍ ആണ് തന്നെയും തന്റെ ജോലിക്കാരെയും ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. നന്ദൂസ് കിച്ചന്‍ കാക്കനാട് പുതിയ ഒരു ബ്രാഞ്ച് കൂടി ആരംഭിക്കാന്‍ ഒരുങ്ങി എല്ലാ തയ്യാറെടുപ്പുകളും നടന്നതാണ്. ഇന്ന് അതിന്റെ ഉദ്ഘാടനം നിശ്ചയിച്ചതുമാണ്. പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാല്‍ ബോര്‍ഡ് ഇവിടെ വെയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്‌ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു.
-->
കൂടാതെ പോര്‍ക്കു വിളമ്ബാന്‍ പാടില്ലെന്നും ഇവിടെ നിര്‍ദ്ദേശമുണ്ടായി. നോ ഹലാല്‍ ബോര്‍ഡും പോര്‍ക്ക് ഐറ്റംസും പറ്റില്ല എന്നതാണ് യഥാര്‍ത്ഥ ആക്രമണത്തിന്റെ കാരണം എന്ന് തുഷാര പറയുന്നു.ഹലാല്‍ വിരുദ്ധ ഭക്ഷണം എന്ന ബോര്‍ഡും സംരംഭകയുടെ നിലപാടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മീന്‍ വെറൈറ്റികളും ചിക്കന്‍ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളില്‍ എത്തിയ്ക്കുന്ന റെസ്റ്റോറന്‍റ്.
തുടക്കത്തില്‍ 20 പേര്‍ക്ക് ഒക്കെ ഊണ് നല്‍കാന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും പിന്നീട് കൂടുതല്‍ ആളുകള്‍ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ഇതോടെ വിവിധ സ്ഥലങ്ങളില്‍ തുഷാര നന്ദുസ് കിച്ചന്‍ തുറക്കുകയായിരുന്നു.ഇവിടെ അധികം വരുന്ന ആഹാരം അനാഥാലയത്തിലെ വിശന്ന വയറുകള്‍ക്ക് ഇവര്‍ നല്‍കുന്നുമുണ്ട്. അന്നന്നുണ്ടാക്കുന്ന പുതിയ ഭക്ഷണമാണ് ഇവിടെ വിളമ്ബുന്നത്.
ഹിന്ദുമതവും സിഖ് മതവും അനുസരിച്ച് ‘ഹലാല്‍’ മാംസം കഴിക്കുന്നത് നിഷിദ്ധവും മതവിരുദ്ധവുമാണ്.അതിനാല്‍ തന്നെയാണ് താന്‍ ഇത്തരത്തില്‍ ഒരു ഭക്ഷണ ശാല തുടങ്ങിയത് എന്നാല്‍ തനിക്ക് ഇതോടെ ഒരുപാടു ശത്രുക്കള്‍ ഉണ്ടായതായി ഇവര്‍ പറയുന്നു. പോര്‍ക്ക് വിളമ്ബിയതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നാണ് തുഷാര പറയുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക