KeralaNews

ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം.

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ആറ് വരെ യാത്ര അനുവദിക്കില്ല. ഇടുക്കി ജില്ലയിലെ മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിലാണ് മുന്‍കരുതല്‍ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.അതിനിടെ തിരുവനന്തപുരം ഉള്‍പ്പടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 110 cm ഉം അഞ്ചാമത്തെ ഷട്ടര്‍ 100 cm ഉം(മൊത്തം 320cm ) നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. രാത്രി 09:30 ന് ഒന്നാമത്തേയും അഞ്ചാമത്തേയും ഷട്ടറുകള്‍ 20 cm കൂടി (മൊത്തം 360 cm) ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.പത്തനംതിട്ട മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍. പമ്ബ, കക്കാട്ടാര്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ad 1
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button