![](https://keralaspeaks.news/wp-content/uploads/2021/10/Hema-bites-Siva-Balaji-hand-1068x801-1.jpg)
ഹൈദരാബാദ്: തെലുങ്ക് സിനിമാ താര സംഘടനയായ മുവീ ആര്‍ട്ടിസ്റ്റ് ആസോസിയേഷന് തിരഞ്ഞെടുപ്പിൽ സംഘര്‍ഷം. ഞായറാഴ്ച വോട്ട് ചെയ്യാനായി വരി നില്ക്കവേ നടി ഹേമ,നടന് ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങള്‍ തമ്മിലായിരുന്നു തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയത്. ഹേമ പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലില്‍ നിന്നുമാണ് മത്സരിച്ചത്
.
വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്ബോള്‍ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയില്‍ കടിക്കുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ താന്‍ ശ്രമിക്കുമ്ബോള്‍ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിന്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.