
എട്ട് വര്‍ഷത്തിനിടെ ശ്രീക്കുട്ടിക്ക് വിഷപ്പാമ്ബിന്റെ കടിയേറ്റത് 12 തവണ. കേള്‍ക്കുമ്ബോള്‍ വിശ്വസിക്കാനാവില്ലെങ്കിലും മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവമാണ് ശ്രീക്കുട്ടിക്ക് ഇതില്‍ പലതും. കഴിഞ്ഞ ദിവസം കുറവിലങ്ങാട്ടെ വീട്ടിലെത്തിയ വാവ സുരേഷാണ് ശ്രീക്കുട്ടിയുടെ കഥ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.
സിബി – ഷൈനി ദമ്ബതികളുടെ മകളാണ് ശ്രീക്കുട്ടി. വീടിന്റെ പരിസരത്തും വീടിനകത്തും വച്ചാണ് പാമ്ബ് കടിയേറ്റതെന്നാണ് കുറിപ്പില്‍ വാവ സുരേഷ് പറഞ്ഞിരിക്കുന്നത്. മൂന്ന് അണലിയുടെയും നാല് മൂര്‍ഖന്‍ പാമ്ബിന്റെയും അഞ്ച് തവണ ശങ്കുവരയന്‍ പാമ്ബിന്റെയും കടികിട്ടിയിട്ടുണ്ട്. 2013ലാണ് ആദ്യമായി കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച അണലി കടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഇതിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.