എട്ട് വര്‍ഷത്തിനിടെ ശ്രീക്കുട്ടിക്ക് വിഷപ്പാമ്ബിന്റെ കടിയേറ്റത് 12 തവണ. കേള്‍ക്കുമ്ബോള്‍ വിശ്വസിക്കാനാവില്ലെങ്കിലും മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവമാണ് ശ്രീക്കുട്ടിക്ക് ഇതില്‍ പലതും. കഴിഞ്ഞ ദിവസം കുറവിലങ്ങാട്ടെ വീട്ടിലെത്തിയ വാവ സുരേഷാണ് ശ്രീക്കുട്ടിയുടെ കഥ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.

സിബി – ഷൈനി ദമ്ബതികളുടെ മകളാണ് ശ്രീക്കുട്ടി. വീടിന്റെ പരിസരത്തും വീടിനകത്തും വച്ചാണ് പാമ്ബ് കടിയേറ്റതെന്നാണ് കുറിപ്പില്‍ വാവ സുരേഷ് പറഞ്ഞിരിക്കുന്നത്. മൂന്ന് അണലിയുടെയും നാല് മൂര്‍ഖന്‍ പാമ്ബിന്റെയും അഞ്ച് തവണ ശങ്കുവരയന്‍ പാമ്ബിന്റെയും കടികിട്ടിയിട്ടുണ്ട്. 2013ലാണ് ആദ്യമായി കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച അണലി കടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഇതിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടിയേറ്റാല്‍ ഉടന്‍ ആശുപത്രിയില്‍ പോകും. ചിലപ്പോള്‍ ദിവസങ്ങള്‍ നീളുന്ന ചികിത്സ. പലവട്ടം തീവ്രപരിചരണ വിഭാഗത്തിലായി. മാതാപിതാക്കള്‍ക്കും സഹോദരി സ്വപ്നയ്ക്കും ഒപ്പമാണ് ശ്രീക്കുട്ടി താമസിക്കുന്നത്. പക്ഷെ വീട്ടിലെ മറ്റാരെയും ഇതുവരെ പാമ്ബ് കടിച്ചിട്ടില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന് ചില ആള്‍ക്കാരുടെ ശരീരത്തില്‍ പാമ്ബുകള്‍ക്ക് ഭക്ഷണം എന്ന് സെന്‍സ് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവര്‍ക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്, എന്നാണ് വാവ സുരേഷിന്റെ മറുപടി. ഇതേക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവുമായി എത്താമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് സുരേഷ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക