
തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പൊലീസിന് മൊഴി നല്‍കിയത്. തമിഴ്നാട് കടലൂർ സ്വദേശി ജയസൂര്യൻ – ശ്രീപ്രിയ, ബന്ധുക്കള്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്ബാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. സംഭവത്തില്‍ പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അമ്മയെയും കാമുകനെയു കാമുകന്റെ ബന്ധുക്കളെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം, ശ്രീപ്രിയയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group