CinemaNews

‘വിവാഹിതരായ ദിവസംമുതല്‍ വേദനയും ദുരിതവും’: വിവാഹമോചനത്തിന് അപേക്ഷ നൽകി സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി രന്യയുടെ ഭര്‍ത്താവ്

സ്വർണക്കടത്ത് കേസിന് പിന്നാലെ വ്യക്തി ജീവിതത്തിലും കന്നട നടി രന്യ റാവുവിന് തിരിച്ചടി. വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച ഭർത്താവ് ജതിൻ ഹുക്കേരി വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

ഇതിന് ശേഷമാണ് സ്വർണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലാകുന്നത്.തങ്ങളുടെ ദാമ്ബത്യം തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് മാധ്യമങ്ങളോട് ജതിൻ പറഞ്ഞു. ‘ഞങ്ങള്‍ വിവാഹിതരായ ദിവസം മുതല്‍, ഞാൻ വേദനയും ദുരിതവും സഹിക്കുകയാണ്. ഒടുവില്‍ വിവാഹമോചനത്തിന് അപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.- അദ്ദേഹം വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

നേരത്തെ, രന്യയുമായുള്ള വിവാഹം 2024 നവംബർ മാസത്തില്‍ കഴിഞ്ഞെങ്കിലും ഒരുമാസത്തിനു ശേഷം വേർപിരിഞ്ഞിരുന്നെന്ന് ജതിൻ കോടതിയില്‍ പറഞ്ഞിരുന്നു. നടി ഉള്‍പ്പെട്ട സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോള്‍ ജതിനുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. നവംബറില്‍ വിവാഹിതരായെങ്കിലും ചില പ്രശ്നങ്ങളെ തുടർന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറില്‍ വേർപിരിഞ്ഞെന്ന് അഭിഭാഷകൻ പ്രഭുലിംഗ് നവദാഗി കോടതിയെ അറിയിച്ചു.

12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മാർച്ച്‌ നാലാം തീയതിയാണ് രന്യ ബെംഗളൂരു കെമ്ബഗൗഡ വിമാനത്താവളത്തില്‍വെച്ച്‌ അറസ്റ്റിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button