CrimeFlashIndiaNews

15 കോടിയുടെ വിദേശ പണമിടപാട്: ഡൽഹിയിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയത് വൻ നീല ചിത്ര നിർമ്മാണ റാക്കറ്റിനെ; റഷ്യൻ കമ്പനിക്ക് വേണ്ടി ഇന്ത്യൻ മോഡലുകളെ റിക്രൂട്ട് ചെയ്ത് നീലച്ചിത്ര നിർമ്മാണം നടത്തിയ ദമ്പതികൾ അറസ്റ്റിൽ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നോയിഡ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന വമ്ബൻ നീലച്ചിത്ര നിർമാണ റാക്കറ്റിനെ. മോഡലുകളായ യുവതികളെ റിക്രൂട്ട് ചെയ്ത് നീലച്ചിത്രങ്ങള്‍ നിർമിച്ചിരുന്ന ദമ്ബതിമാരാണ് ഇഡി റെയ്ഡില്‍ കുടുങ്ങിയത്. വിദേശനാണയ വിനിമയ ചട്ടം(ഫെമ) ലംഘിച്ചെന്ന് ആരോപിച്ചാണ് ഇഡി ഉദ്യോഗസ്ഥർ ദമ്ബതിമാരുടെ നോയിഡയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ആരെയും ഞെട്ടിക്കുന്നകാര്യങ്ങളാണ് ഈ റെയ്ഡില്‍ കണ്ടെത്തിയത്.

നോയിഡ സ്വദേശികളായ ഉജ്ജ്വല്‍ കിഷോർ, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരാണ് സ്വന്തം കമ്ബനി സ്ഥാപിച്ച്‌ നീലച്ചിത്രങ്ങള്‍ നിർമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി വിദേശത്തുനിന്ന് വൻതോതില്‍ പണം കൈപ്പറ്റിയിരുന്നു. ഏകദേശം 15.66 കോടി രൂപയോളം ദമ്ബതിമാർക്ക് വിദേശത്തുനിന്ന് ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിരുന്നതായും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.’സബ്ഡിജി വെൻച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലാണ് ദമ്ബതിമാർ സ്ഥാപനം ആരംഭിച്ചിരുന്നത്. ദമ്ബതിമാർ തന്നെയായിരുന്നു കമ്ബനിയുടെ ഡയറക്ടർമാർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ടെക്നിയസ് ലിമിറ്റഡ്’ എന്ന കമ്ബനിക്ക് വേണ്ടിയാണ് ദമ്ബതിമാർ നീലച്ചിത്ര ഉള്ളടക്കങ്ങള്‍ നിർമിച്ചുനല്‍കിയിരുന്നത്. പ്രശസ്തമായ പല അശ്ലീല വെബ്സൈറ്റുകളുടെയും ഉടമകളാണ് ടെക്നിയസ് ലിമിറ്റഡ്. അധികൃതരെ തെറ്റിദ്ധരിപ്പിക്കാനായി പരസ്യം, മാർക്കറ്റ് റിസർച്ച്‌ തുടങ്ങിയവയ്ക്കുള്ള വേതനമെന്നരീതിയിലാണ് ദമ്ബതിമാർ വിദേശകമ്ബനിയില്‍നിന്ന് വൻതോതില്‍ പണം കൈപ്പറ്റിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ക്രിപ്റ്റോകറൻസിയായാണ് ദമ്ബതിമാർ പണം വാങ്ങിയിരുന്നത്. ഇവരുടെ നെതർലൻഡ്സിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം ടെക്നിയസ് ലിമിറ്റഡില്‍നിന്ന് ഏഴുകോടി രൂപ വന്നിരുന്നു. ഈ പണം പിന്നീട് ഇന്റർനാഷണല്‍ ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍നിന്ന് പിൻവലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അഞ്ചുവർഷമായി നീലച്ചിത്ര നിർമാണ റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഉജ്ജ്വല്‍ കിഷോറും ഭാര്യ നീലു ശ്രീവാസ്തവയും. ഇന്ത്യയില്‍ സ്വന്തം സ്ഥാപനം ആരംഭിക്കുന്നതിനുമുമ്ബ് റഷ്യ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പിന്നീട് ഇന്ത്യയിലെത്തി നോയിഡയില്‍ കമ്ബനി സ്ഥാപിച്ച്‌ പ്രവർത്തനം തുടങ്ങി. ആയിരക്കണക്കിന് യുവതികളെയാണ് അശ്ലീലവീഡിയോകള്‍ നിർമിക്കാനായി ദമ്ബതിമാർ റിക്രൂട്ട് ചെയ്തിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മോഡലിങ് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ വഴിയായിരുന്നു റിക്രൂട്ട്മെന്റ്. ഉയർന്ന വേതനവും ഇവർക്ക് വാഗ്ദാനംചെയ്തിരുന്നു. ഡല്‍ഹി-എൻസിആർ മേഖലയിലെ നിരവധി യുവതികളാണ് ദമ്ബതിമാരുടെ പരസ്യം കണ്ട് കെണിയില്‍വീണത്.

ഓഡിഷനെന്ന പേരില്‍ ദമ്ബതിമാരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതികളുടെ അശ്ലീലവീഡിയോകള്‍ ചിത്രീകരിച്ചിരുന്നത്. ഒരുലക്ഷം രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ പ്രതിമാസം വേതനവും വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, വിദേശകമ്ബനിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനവും ദമ്ബതിമാർ തന്നെയാണ് കൈക്കലാക്കിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബാക്കി 25 ശതമാനം മാത്രമാണ് മോഡലുകളായ യുവതികള്‍ക്ക് നല്‍കിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പണം നല്‍കുന്ന ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതുപ്രകാരം പകുതി മുഖം കാണിച്ചും മുഖം മുഴുവനായി കാണിച്ചും പൂർണനഗ്നത കാണിച്ചും വിവിധ വിഭാഗങ്ങളിലായാണ് യുവതികള്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇത്തരം സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആദ്യം പണം നല്‍കി ടോക്കണുകള്‍ സ്വന്തമാക്കും. ഓരോ വിഭാഗത്തിനും വ്യത്യസ്ത നിരക്കാണ് ഈടാക്കിയിരുന്നതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. ദമ്ബതിമാരുടെ നോയിഡയിലെ വീട്ടില്‍ നീലച്ചിത്ര നിർമാണത്തിനുള്ള അത്യാധുനിക സ്റ്റുഡിയോ സൗകര്യങ്ങളാണ് കണ്ടെത്തിയത്. വെബ്ക്യാം സ്റ്റുഡിയോയും ഓണ്‍ലിഫാൻസ് അടക്കമുള്ള വെബ്സൈറ്റുകള്‍ക്ക് വേണ്ടി നിർമിച്ച അശ്ലീലവീഡിയോകളും ഇവിടെനിന്ന് കണ്ടെത്തി. ഇഡി റെയ്ഡിനെത്തിയപ്പോള്‍ മൂന്ന് യുവതികളും വീട്ടിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button