
ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്ബനിയില്‍ ഇഡി റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസില്‍ കാറം ഡെവലേപ്പേഴ്സ് എന്ന കമ്ബനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇഡി കണ്ടുകെട്ടിയത്.സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ഭവനനിർമാണ പദ്ധതിയില്‍ ഉണ്ടായ സാമ്ബത്തിക ക്രമക്കേടാണ് നിലവില്‍ അന്വേഷിക്കുന്നത്.
2023ല്‍ കേസ് പരിഗണിക്കവേ വിവേക് ഒബ്റോയ് കൂടി പങ്കാളിയായ കമ്ബനിയുമായി ബന്ധപ്പെട്ട അഴിമതി കേസ് കെെകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് ബോംബെ ഹെെക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ചിരുന്നു. കാറത്തിന് കീഴിലുള്ള വിവിധ ഭവനപദ്ധതികളെ വിവേക് ഒബ്റോയ് പ്രൊമോട്ട് ചെയ്തിരുന്നു. ചുരുങ്ങിയ ചെലവില്‍ ഭവനനിർമാണം എന്ന പേരില്‍ തുടങ്ങിയ പദ്ധതിയില്‍ 11,500 പേർക്ക് വാഗ്ദാനം ചെയ്ത ഭവനങ്ങള്‍ നല്‍കിയിരുന്നില്ല.