മുംബൈ:ഭർത്താവിനെയും കുടുംബത്തെയും തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്, പ്രത്യേകിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നത് , ക്രൂരതയായി കണക്കാക്കുമെന്നും 1955 ലെ ഹിന്ദു വിവാഹ നിയമം പ്രകാരം വിവാഹമോചനത്തിന് കാരണമാകാമെന്നും ബോംബെ ഹൈക്കോടതി വിധിച്ചു.
ഭാര്യയിൽ നിന്ന് ക്രൂരത നേരിടേണ്ടി വന്നു എന്ന് അവകാശപ്പെട്ട് ഭർത്താവിന് നൽകിയ വിവാഹമോചനം ശരിവച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ആണ് ഈ നിരീക്ഷണം നടത്തിയത്.
-->
റിപ്പോർട്ട് പ്രകാരം, ഭർത്താവിനെയും കുടുംബത്തെയും നിയമപരമായ പ്രശ്നങ്ങളിൽ ഉൾപ്പെടുത്താൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് വിവാഹമോചനം തേടുന്നതിനുള്ള സാധുവായ കാരണമാണെന്ന് ജസ്റ്റിസ് ആർ.എം. ജോഷി അഭിപ്രായപ്പെട്ടു2009 ഏപ്രിലിലാണ് ദമ്പതികളുടെ വിവാഹം നടന്നത്. ഒരു മകളുള്ള ദമ്പതികൾക്ക് അവരുടെ വിവാഹത്തിൽ തുടർച്ചയായ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ഭാര്യയുടെ മാതാപിതാക്കൾ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇടയ്ക്കിടെ ഇടപെടാറുണ്ടെന്നും 2010 ഒക്ടോബറിൽ ഭാര്യ വീട് വിട്ടുപോയെന്നും ഭർത്താവ് ആരോപിച്ചു. നിയമപരമായ ഒരു അറിയിപ്പും കൂടാതെയാണ് ഭാര്യ വീട് വിട്ടത്.പിന്നീട് മാതാപിതാക്കളുമായി ഒരിക്കൽ ഭാര്യ വീട്ടിലെത്തിയപ്പോൾ തന്റെ കുടുംബം അപമാനിക്കപ്പെട്ടുവെന്നും, ഭാര്യ തന്റെ പിതാവിനെതിരെ തെറ്റായ പീഡന ആരോപണങ്ങൾ ഉന്നയിച്ചുവെന്നും ഭർത്താവ് തന്റെ പരാതിയിൽ പറഞ്ഞു.
തന്നെയും കുടുംബത്തെയും ക്രിമിനൽ നടപടികളിൽ കുടുക്കാൻ ഉദ്ദേശിച്ച് ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് മൊഴി നൽകി. അവരെ ഭീഷണിപ്പെടുത്താനാണ് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കോടതിയിൽ ഭർത്താവ് അവകാശപ്പെട്ടു.
ഇക്കാര്യങ്ങൾ ക്രൂരതയായി കണക്കിലെടുത്ത് ഭർത്താവിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് വിചാരണ കോടതിയുടെ അനുകൂല വിധി വന്നു.ഈ തീരുമാനം അപ്പീൽ കോടതി ശരിവച്ചു. വിധിയിൽ തൃപ്തയാകാത്ത ഭാര്യ പിന്നീട് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
“ഒരു ഇണയുടെ ഇത്തരം ക്രൂരതകൾ വിവാഹമോചനം തേടുന്നതിന് സാധുവായ കാരണങ്ങളാണ്.”കേസിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ജസ്റ്റിസ് ജോഷി പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക