
മുംബൈ:ബോംബെ കേരളീയ സമാജത്തിന്റെ മുൻകാല സാരഥികളായിരുന്ന മുൻ വൈസ് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ , മുൻ വൈസ് പ്രസിഡണ്ട്, ട്രഷറർ എന്നീസ്ഥാനങ്ങളിൽ പ്രവർത്തിച്ച ടി.പി.കെ. പിഷാരടി, മുൻ ഭരണസമിതി അംഗം കെ.കെ മുരളീധരൻ എന്നിവർക്ക് സമാജം ഭാരവാഹികളും അഭ്യുദയകാംക്ഷികളും ആദരാഞ്ജലികൾ അർപ്പിച്ചു.മാർച്ച് 23 ന് ഞായറാഴ്ച വൈകുന്നേരം 5:30 നാണ് മാട്ടുംഗ-‘കേരളഭവന’ത്തിലെ നവതി മെമ്മോറിയൽ ഹാളിൽ അനുസ്‌മരണ യോഗം സംഘടിപ്പിച്ചത്.സെക്രട്ടറി എ. ആർ. ദേവദാസ്, വൈ: പ്രസിഡണ്ട് കെ.ദേവദാസ് , ട്രഷറർ എം. വി. രവി, ജോ. സെക്രട്ടറി ടി.എ.ശശി എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. മുംബൈയിലെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തുള്ളവർ പരേതരെ അനുസ്മരിച്ചു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക