സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ ചെയ്ത പ്രസംഗം നീണ്ടുപോയപ്പോള്‍ സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെടി ജലീല്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്കില്‍ പ്രസംഗം പങ്കുവച്ചാണ് പ്രതികരണം.
ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
-->
ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണ് തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം “ഉശിര്” കൂടും. അത് പക്ഷെ, “മക്കയില്‍” ഈന്തപ്പഴം വില്‍ക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
സ്വകാര്യ സർവകലാശാലാ ബില്ലിൻ്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം "ഉശിര്'' കൂടും. അത് പക്ഷെ, "മക്കയിൽ" ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.
Posted by Dr KT Jaleel on Wednesday, March 26, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക