
തിരുവനന്തപുരം ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഇയാളുടെ അനധികൃത സ്വത്ത് സമ്ബാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റര്‍. രാജേഷിനുള്ള വഴി തടയുക എന്നതാണ് പോസ്റ്ററിലെ ഉദ്ദേശ്യമെന്ന് വ്യക്തം. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക,