
എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളില്‍ അടിമുടി ദൂരൂഹത എന്ന് ഇഡി. വന്‍തുക സംഭാവന നല്‍കിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു എന്ന വിവരവും ഇഡിക്ക് ലഭിച്ചു.ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചുവെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. അതേസമയം എസ് ഡിപിയില്‍ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഇഡി അറിയിച്ചു.
കേരളത്തില്‍ അടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സാമ്ബത്തിക ഇടപാട് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചുവെന്നാണ് ഇ ഡി വ്യക്തമാക്കിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ഡിപിയില്‍ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.