ഓഫറില്‍ സാധനങ്ങള്‍ കിട്ടിയാല്‍ വാങ്ങാതിരിക്കാനാകില്ലല്ലോ അല്ലേ, എന്നാല്‍ നേരെ വിട്ടോളൂ കൊച്ചി ലുലു മാളിലേക്ക്. മാളിന്റെ 12ആം വാർഷികത്തോട് അനുബന്ധിച്ച് വമ്ബൻ ഓഫറുകളാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിലും കണക്ടിലുമെല്ലാം ഓഫറുകള്‍ ലഭ്യമാണ്. വിശദമായി നോക്കാം.
12 വർഷം പൂർത്തിയാക്കി കൊച്ചി ലുലു മാൾ: 2013 ലായിരുന്നു കൊച്ചിയില്‍ ലുലു മാള്‍ പ്രവർത്തനം തുടങ്ങിയത്. മൂന്ന് നിലകളിലായി 68,000 ചതുരശ്രമീറ്ററിലാണ് കൊച്ചി ലുലുമാള്‍ വ്യാപിച്ച് കിടക്കുന്നത്. ഇവിടെ 235 ലധികം ഔട്ട്ലെറ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഫുഡ് കോർട്ടുകള്‍, റെസ്റ്റോറന്റുകള്‍, ഫാമിലി എന്റർടെയിൻമെന്റ് സോണുകള്‍, മള്‍ട്ടിപ്ലക്‌സ്, ഐസ് സ്കേറ്റിംഗ് റിംഗ്, ഗെയിമിംഗ് അരീന, ബ്യൂട്ടി പാർലറുകള്‍, ടോയ് ട്രെയിൻ ജോയ് റൈഡ്, ബൗളിംഗ് ആലി തുടങ്ങിയവയുടെയെല്ലാം ലുലുവില്‍ ഉണ്ട്.100 ലധികം ബ്രാൻഡുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു ഹൈപ്പർമാർക്കറ്റ് കൂടിയാണ് കൊച്ചിയിലേത്. 3,096 വാഹനങ്ങള്‍ക്കുള്ള പാർക്കിങ് സൗകര്യവും ഇവിടെ ഉണ്ട്.
-->

എന്തൊക്കെയാണ് ഓഫറുകള്‍? പകുതി വിലയില്‍ സാധനങ്ങള്‍ ,ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ, അവേർലി ഗിഫ്റ്റ്സ് എന്നിവയെല്ലാം ആനിവേഴ്സറിയുടെ ഭാഗമായി ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റിന്റെ വെബ്സൈറ്റിലൂടെ വാങ്ങുന്നവർക്ക് 50 ശതമാനം ഓഫറിലൂടെ സാധനങ്ങള്‍ വാങ്ങാം. ലുലു കണക്ടില്‍ ഗൃഹോപകരണങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ടിവി, മൊബൈലുകള്‍, ലാപ്ടോപ്പുകള്‍, പ്രിൻ്റർ, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, സ്റ്റൗ,എസി, കൂളർ, ഫാൻ തുടങ്ങിയവയ്ക്കെല്ലാം ഓഫറുകള്‍ ഉണ്ട്. മാർച്ച് 7 ന് ആരംഭിച്ച ഓഫറുകല്‍ ഇന്ന് (മാർച്ച് 10 ന്) അവസാനിക്കും.
ലുലുവില്‍ ഹോളി തകർക്കാം: ഹോളി ആഘോഷങ്ങള്‍ക്കൊരുങ്ങി കൊച്ചി ലുലു മാള്‍. ഈ മാസം 15 ന് വൈകീട്ട് നാല് മുതലാണ് പരിപാടികള്‍ നടക്കുക. കൊച്ചി ലുലുവിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ക്യുആർ കോഡ് സ്കാൻ ചെയ്ത് പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.റമദാൻ ഓഫറുകളുംലുലുവില്‍ റമദാൻ ഓഫറുകളും നടക്കുന്നുണ്ട്. വിലക്കുറുവില്‍ റമദാൻ കിറ്റുകള്‍ കൂടാതെ റമാദനുമായി ബന്ധപ്പെട്ട പല ഉത്പന്നങ്ങള്‍ക്കും വിലക്കുറുവുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും റമദാൻ പ്രമാണിച്ച് വമ്ബൻ ഓഫറാണ് നടക്കുന്നത്. മിക്ക സാധനങ്ങള്‍ക്കും പകുതി വിലയാണ് പ്രഖ്യാപിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക