
അവഹേളനങ്ങളും അധിക്ഷേപങ്ങളും ആ കുഞ്ഞുമനസിനെ ഏറെ നൊമ്ബരപ്പെടുത്തിയിരുന്നു. എന്നാലിന്ന് പരിഹസിച്ചവരെല്ലാം അവനെ നോക്കി അമ്ബരക്കുകയാണ്.ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ലളിത് പട്ടീദാർ ഇന്ന് ലോകമുഴുവനും അറിയപ്പെടുന്ന യുവാവാണ്.
മുഖമാകെ രോമങ്ങള്‍. തലയില്‍ വളരുന്നതുപോലെ ദേഹമാസകലം മുടി വളരുന്നു. ചെന്നായ മനുഷ്യരൂപമായതുപോലെ എന്നാണ് ലളിതിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ഇതിന് കാരണമായതാകട്ടെ ഹൈപ്പർട്രൈക്കോസിസ് (hypertrichosis) അല്ലെങ്കില്‍ വെർവുള്‍ഫ് സിൻഡ്രോം (werewolf syndrome) എന്ന രോഗാവസ്ഥയും. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടുവളർന്ന ആ ബാലൻ തന്റെ കുട്ടിക്കാലം മുതല്‍ നേരിട്ട അവഹേളനങ്ങളും അപഹാസ്യങ്ങളും ചില്ലറയല്ല. പിന്നീടവൻ തിരിച്ചറിഞ്ഞു, രൂപംകൊണ്ട് മറ്റുള്ളവരില്‍ നിന്ന് താൻ വ്യത്യസ്തനാണ്. ആ വ്യത്യസ്തത തന്നെയാണ് ഇന്ന് ഗിന്നസ് റെക്കോർഡ് നേടിതന്നതും.