
മഹാരാഷ്ട്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മാഘി ഗണേഷ് ഉത്സവത്തോടനുബന്ധിച്ച് മുളുണ്ട് വെസ്റ്റിൽ സായിധാമം അമ്പലത്തിനടുത്ത് നടന്ന ആഘോഷപരിപാടിയിൽമുളുണ്ട് സ്വാമി ചാരിറ്റബിൾ ട്രസ്‌റ്റുമായി കൈകോർത്തുകൊണ്ട് സമാജം ശാരീരിക പ്രശ്നമുള്ളവർക്കായി വീൽ ചെയറുകളും,ശ്രവണ സഹായി യന്ത്രങ്ങളും ( Hearing Aids)സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി നോട്ട് പാഡുകളും സൗജന്യമായി വിതരണം ചെയ്തു.
കോർപ്പറേറ്റർ രവീന്ദ്ര ഫാട്ടക്ക്,ലയൺ കുമാരൻ നായർ, സമാജം പ്രസിഡന്റ് സി കെ കെ പൊതുവാൾ, ട്രഷറര്‍ രാജേന്ദ്രബാബു, ഭക്തസംഘം പ്രസിഡന്റ് നാരായണസ്വാമി, സി.ആർ. ഉണ്ണി എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും ചേർന്ന് വീൽ ചെയറുകളും , ശ്രവണ സഹായി യന്ത്രങ്ങളും നോട്ട് പാഡുകളും വിതരണം ചെയ്തു.